ശരീഅത്ത് കോളജിന് ശിലയിട്ടു

Posted on: August 29, 2014 12:44 am | Last updated: August 29, 2014 at 12:44 am

കോയമ്പത്തൂര്‍: ഇസ്‌ലാമിക ആശയാദര്‍ശങ്ങളുടെ വ്യാപനത്തിനു കാര്‍മികത്വം വഹിക്കുന്നതിനായി കോയമ്പത്തൂരില്‍ ശരീഅത്ത് കോളജിന് ശിലപാകി. തെന്നിന്ത്യയില്‍ സുന്നത്ത് ജമാഅത്തിന്റെ വളര്‍ചയില്‍ നിസ്തുല പങ്ക് വഹിച്ച മര്‍ഹൂം മുഫ്ത്തി ശൈഖ് ആദം ഹസ്‌റത്തിന്റെ പാവന സ്മരണ നിലനിര്‍ത്തുന്നതിനു കൂടിയാണ് പുതിയ സംരംഭങ്ങള്‍ക്ക് തുടക്കം കുറിച്ചത്. കോയമ്പത്തൂരില്‍ ശൈഖ് ആദം ഹസ്‌റത്ത് നഗറില്‍ നടന്ന തറക്കല്ലിടല്‍ കര്‍മത്തിന് നൂറുല്‍ ഉലമ ശൈഖ് അമാനുല്ല ഹസ്‌റത്ത്, സയ്യിദ് പൂക്കോയ അല്‍ ബുഖാരി പൊന്നാനി, സയ്യിദ് ഹുസൈന്‍ ലക്ഷദ്വീപ്, മുഖ്താര്‍ ഹസ്‌റത്ത് എന്നിവര്‍ നേതൃത്വം നല്‍കി.
പരിപാടിയില്‍ അബ്ദുര്‍റഹീം ബാഖവി, അബ്ദുല്‍ ഹസന്‍ ബാഖവി, റഫീഖ് ബാഖവി, അബ്ദുര്‍റസാഖ് ബാഖവി, ഖാളി സൈതാലി മുസ്‌ലിയാര്‍, വൈ പി മുഹമ്മദലി ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.