Connect with us

Gulf

പൊതു സ്ഥലങ്ങളില്‍ വാഹനം കഴുകുന്നതിനെതിരെ കര്‍ശന നടപടി

Published

|

Last Updated

അബുദാബി: പൊതു സ്ഥലങ്ങളിലും വഴിയരികിലും മറ്റും വാഹനങ്ങള്‍ കഴുകുന്നതിനെതിരെ നഗരസഭ നടപടി തുടങ്ങി. ഇത്തരത്തില്‍ 37 നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതായി പൊതു ആരോഗ്യ വിഭാഗം ഡയറക്ടര്‍ ഖലീഫ മുഹമ്മദ് അല്‍ റുമൈതി അറിയിച്ചു. രണ്ടു മണിക്കൂര്‍ പരിശോധനയിലാണ് 37 നിയമ ലംഘനങ്ങള്‍. രാവിലെ ഏഴു മുതല്‍ ഒമ്പതുവരെ ആയിരുന്നു.
നഗരസഭാസൂത്രണത്തിന് വെല്ലുവിളിയാണിത്. വെള്ളം ദുരുപയോഗം ചെയ്യുകയുമാണ്. അല്‍ ബത്തീന്‍, കോര്‍ണീഷ് റോഡ്, ഖാലിദിയ ഡിസ്ട്രിക്ട്‌സ് എന്നിവിടങ്ങളിലായിരുന്നു പരിശോധന. എട്ടുപേര്‍ക്ക് താക്കീത് നല്‍കി. നിരവധി സാമഗ്രികള്‍ പിടികൂടി. താക്കീത് നല്‍കപ്പെട്ടവരില്‍ ഏറെയും കെട്ടിടം കാവല്‍ക്കാരോ വില്ലകളിലെ പരിചാരകരോ ആണ്.
ശുചിത്വത്തിന് വെല്ലുവിളിയാകുന്ന വിധത്തിലാണ് പൊതുസ്ഥലങ്ങളില്‍ വാഹനം കഴുകല്‍. നിരവധി മുന്നറിയിപ്പുകള്‍ നേരത്തെ നല്‍കിയിരുന്നതാണ്. ഈ വര്‍ഷം ജനുവരി, ഫെബ്രുവരികളില്‍ പരക്കെ പരിശോധന നടത്തിയിരുന്നു. അതേസമയം, പിഴ ചുമത്തപ്പെട്ടവരുടെ എണ്ണത്തില്‍ കുറവുണ്ട്. 385 നിയമ ലംഘനങ്ങളാണ് കഴിഞ്ഞ വര്‍ഷം കണ്ടെത്തിയത്. ഈ വര്‍ഷം ഇതേ കാലയളവില്‍ 263 നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്.
വാഹനങ്ങള്‍ കഴുകിയ ശേഷം മാലിന്യങ്ങള്‍ ഉപേക്ഷിക്കുന്നത് ഗൗരവതരമായ കുറ്റമാണ്. 500 ദിര്‍ഹം പിഴ ചുമത്തുമെന്നും റുമൈത്തി അറിയിച്ചു.

 

Latest