പുതിയ മദ്യനയം നിയമമാക്കി സര്‍ക്കാര്‍ ഉത്തരവിറങ്ങി

Posted on: August 28, 2014 11:13 am | Last updated: August 29, 2014 at 12:10 am

barതിരുവനന്തപുരം: പുതിയ മദ്യനയം നിയമമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. എക്‌സൈസ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയാണ് പുതിയ ഉത്തരവിറക്കിയത്. മദ്യനയം നിയമമാക്കണമെന്ന് ഹൈക്കോടതി സര്‍ക്കാറിനോട് നിര്‍ദേശിച്ചിരുന്നു. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് മദ്യനയത്തിന് അംഗീകാരം നല്‍കിയത്.

അതേസമയം സംസ്ഥാനത്തെ 712 ബാറുകള്‍ക്ക് എക്‌സൈസ് വകുപ്പ് വ്യാഴാഴ്ച്ച അടച്ചുപൂട്ടല്‍ നോട്ടീസ് നല്‍കും. നിലവാരമില്ലാത്തതിനാല്‍ തുറക്കാതിരുന്ന 418 ബാറുകള്‍ക്ക് പുറമെ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന 292 ബാറുകള്‍ക്കും അടച്ചുപൂട്ടല്‍ നോട്ടീസ് നല്‍കും. ബാറുകള്‍ പൂട്ടുന്നതിന് 15 ദിവസത്തെ സമയ പരിധിയാണ് അനുവദിച്ചിരിക്കുന്നത്. ഇതനുസരിച്ച് സെപ്റ്റംബര്‍ 12ന് ബാറുകള്‍ പൂട്ടേണ്ടി വരും.