പാര്‍ലിമെന്റില്‍ സര്‍ക്കാര്‍ വക ‘ഐഡിയ ബോക്‌സു’കള്‍

Posted on: August 28, 2014 7:25 am | Last updated: August 28, 2014 at 7:26 am

idea boxന്യൂഡല്‍ഹി: ഉദ്യോഗസ്ഥരില്‍ നിന്നും സന്ദര്‍ശകരില്‍ നിന്നും നല്ല ആശയങ്ങള്‍ സ്വീകരിക്കാന്‍ ലക്ഷ്യം വെച്ച് ആഭ്യന്തരകാര്യ മന്ത്രാലയം ഉള്‍പ്പെടെ സ്ഥിതിചെയ്യുന്ന പാര്‍ലിമെന്റിന്റെ വടക്കന്‍ ബ്ലോക്കില്‍ സര്‍ക്കാര്‍ വക ‘ഐഡിയ ബോക്‌സു’കള്‍. സര്‍ക്കാറുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇതുവഴി വലിയൊരു പരിഹാരം കണ്ടെത്താനാകുമെന്ന് സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. ഉദ്യോഗസ്ഥരില്‍ നിന്നും സന്ദര്‍ശകരില്‍ നിന്നും നല്ല ആശയങ്ങള്‍ ക്ഷണിച്ചുകൊണ്ടാണ് മരം കൊണ്ട് നിര്‍മിച്ച ഐഡിയ ബോക്‌സുകള്‍ പാര്‍ലിമെന്റിന്റെ പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ സ്ഥാനം പിടിച്ചത്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പേഴ്‌സനല്‍ ആന്‍ഡ് ട്രെയിനിംഗ്(ഡി പി ടി)യാണ് ഈ ബോക്‌സുകള്‍ സ്ഥാപിച്ചിരിക്കുന്നത്.
സര്‍ക്കാറുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ജനങ്ങളുടെ ആശങ്ക അറിയിക്കാന്‍ ഐഡിയ ബോക്‌സുകള്‍ വളരെ സഹായകമാകും. ഇതുവഴി സ്വീകരിക്കപ്പെടുന്ന മുഴുവന്‍ നിര്‍ദേശങ്ങളും സര്‍ക്കാര്‍ സൂക്ഷ്മമായി പരിശോധിക്കുമെന്നും ഉന്നത ഡി പി ടി ഉദ്യോഗസ്ഥന്‍ പറഞ്ഞു.