മര്‍കസ് സമ്മേളനം: ആലപ്പുഴ ജില്ലാ സമിതി അഞ്ചിന്

Posted on: August 28, 2014 12:53 am | Last updated: August 28, 2014 at 12:53 am

ആലപ്പുഴ: ഡിസംബറില്‍ നടക്കുന്ന മര്‍കസ് സമ്മേളനത്തിന്റെ ആലപ്പുഴ ജില്ലാ പ്രചരണ കണ്‍വന്‍ഷന്‍ സെപ്തംബര്‍ അഞ്ചിന് വൈകുന്നേരം നാലിന് റൈബാന്‍ ഓഡിറ്റോറിയത്തില്‍ നടക്കും. സമസ്ത ജില്ലാ പ്രസിഡന്റ് സയ്യിദ് ഹാമിദ് ബാഫഖി തങ്ങള്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ചേലാട്ട് അധ്യക്ഷത വഹിക്കും. മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി മുഖ്യ പ്രഭാഷണം നടത്തും. എം എം ഹനീഫ് മൗലവി, എ ത്വാഹാ മൗലവി, എ ബശീര്‍ ഹസനി, സൂര്യ ശംസുദ്ദീന്‍, എ ഷമീറലി സഖാഫി, അനസ് ഇല്ലിക്കുളം, എസ് നസീര്‍ പ്രസംഗിക്കും. കണ്‍വന്‍ഷനില്‍ വെച്ച് മര്‍കസ് ജില്ലാ പ്രചരണ സമിതി രൂപവത്കരിക്കുമെന്ന് എസ് വൈ എസ് ജില്ലാ ജനറല്‍സെക്രട്ടറി പി കെ ബാദ്ഷ സഖാഫി അറിയിച്ചു.