ഹ്യുണ്ടായിയുടെ എസ് യു വി, ഐ എക്‌സ് 25 അടുത്ത വര്‍ഷം മധ്യത്തില്‍

Posted on: August 27, 2014 1:16 pm | Last updated: August 27, 2014 at 1:16 pm

Hyundai-ix252

റെനോള്‍ട്ട് ഡെസ്റ്ററും ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ടും അരങ്ങുവാഴുന്ന കോംപാക്ട് എസ് യു വി ശ്രേണിയില്‍ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യൂണ്ടായിയും പരീക്ഷണത്തിനൊരുങ്ങുന്നു. ഹ്യുണ്ടായിയുടെ എസ് യു വി, ഐ എക്‌സ് 25 അടുത്ത വര്‍ഷം പകുതിയോടെ ഇന്ത്യന്‍ വിപണിയിലെത്തും. ഈ ശ്രേണിയിലെ മറ്റു വാഹനങ്ങള്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തിയായിരിക്കും ഐ എക്‌സ് 25ന്റെ വരവെന്ന് ഓട്ടോമൊബൈല്‍ വിദഗ്ധര്‍ വിലയിരുത്തുന്നു.

വെര്‍ണയില്‍ ഉപയോഗിക്കുന്ന 1.6 ലിറ്റര്‍ എന്‍ജിനായിരിക്കും ഐ എക്‌സ് 25ലും ഹ്യുണ്ടായി ഉപയോഗിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. എസ് യു വിക്ക് കരുത്ത് പകരാന്‍ ഈ എന്‍ജിന് കഴിയുമെന്നാണ് വിലയിരുത്തല്‍.

ഇന്റീരിയല്‍ തീര്‍ത്തും ആധുനികമായിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഡേ ടൈം റണ്ണിംഗ് ലൈറ്റ് ഉള്‍പ്പെടെ ‘ഫസ്റ്റ് ഇന്‍ സെഗ്മന്റ്’ ഫീച്ചറുകള്‍ ഐ എക്‌സ് 25ല്‍ ഇടം പിടിക്കുമെന്നാണ് സൂചന.

മാരുതി എര്‍ട്ടിഗ, ഹോണ്ട മൊബ്‌ലിയോ ശ്രേണിയില്‍ മത്സരിക്കാന്‍ 2016ല്‍ ഹ്യുണ്ടായിയുടെ പുതിയ വാഹനമെത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.

ALSO READ  ഒറ്റ ചാര്‍ജില്‍ ആയിരം കിലോമീറ്റര്‍ ഓടി ഹ്യൂണ്ടായ് കോന ഇലക്ട്രിക് കാര്‍