100 രൂപക്ക് എയര്‍ ഇന്ത്യ വിമാനത്തില്‍ പറക്കാം

Posted on: August 27, 2014 10:58 am | Last updated: August 28, 2014 at 12:34 am

air-india-wi-fi-serviceമുംബൈ: വിമാന യാത്ര സ്വപ്‌നം കാണുന്നവര്‍ക്ക് 100 രൂപക്ക് വിമാന യാത്ര ചെയ്യാന്‍ എയര്‍ ഇന്ത്യ അവസരമൊരുക്കുന്നു. എയര്‍ ഇന്ത്യ ദിനം പ്രമാണിച്ചാണ് പ്രത്യേക നിരക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ബുധനാഴ്ച്ച മുതല്‍ ഓഗസ്റ്റ് 31 വരെ എയര്‍ ഇന്ത്യ വെബ്‌സൈറ്റ് വഴി ആഭ്യന്തര സര്‍വീസുകള്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഡിസ്‌കൗണ്ട്. ഓഗസ്റ്റ് 27 മുതല്‍ മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള യാത്രക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം. യാത്രാനികുതിയും ഇന്ധന സര്‍ച്ചാര്‍ജും അധികമായി നല്‍കേണ്ടിവരും. എയര്‍ ഇന്ത്യയും ഇന്ത്യന്‍ എയര്‍ലൈന്‍സും ലയിച്ച് ഓഗസ്റ്റ് 27 ആണ് എയര്‍ ഇന്ത്യ ദിനമായി ആചരിക്കുന്നത്.