ലോകത്തിലെ ഏറ്റവും ഉയരം കൂടിയയാള്‍ നിര്യാതനായി

Posted on: August 26, 2014 9:15 pm | Last updated: August 26, 2014 at 9:15 pm

tallest manലണ്ടന്‍: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ആള്‍ നിര്യാതനായി. ഉക്രൈനിലെ കര്‍ഷകനായ ലിയോനിഡ് സ്റ്റഡിങ്ക് എന്ന 44 കാരനാണ് മരിച്ചത്. ഇദ്ദേഹത്തിന് എട്ടടി നാലിഞ്ച് പൊക്കമുണ്ടായിരുന്നു. ഉക്രൈനിലെ പൊഡോളിയന്‍സി ഗ്രാമവാസിയാണ്. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നുണ്ടായ മസ്തിഷ്‌കാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

18 ഇഞ്ച് പൊക്കമുള്ള ലിയോനിഡിന്റെ കൈപ്പത്തികള്‍ക്ക് ഒരു അടിയിലേറെ വ്യാസമുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. നീളം കാരണം ബില്ല്യാര്‍ഡ്‌സ് ടേബിളിലായിരുന്നു ലിയോനിഡ് ഉറങ്ങിയിരുന്നത്. ലോകത്തിലെ ഉയരം കൂടിയ വ്യക്തിയെന്ന നിലയില്‍ ഗിന്നസ് ബുക്കില്‍ കയറാന്‍ അദ്ദേഹം ശ്രമിച്ചിരുന്നില്ല. ഉയരം തന്റെ ശാപമായാണത്രെ ലിയോനിഡ് കരുതിയിരുന്നത്.