അബുദാബി ഐ ഐ സി സമ്മര്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ്

Posted on: August 26, 2014 7:59 pm | Last updated: August 26, 2014 at 7:59 pm

അബുദാബി: ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ കലാവിഭാഗം ഇന്‍ഡോര്‍ സമ്മര്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 29 (വെള്ളി) രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെ ഇസ്‌ലാമിക് സെന്റര്‍ അങ്കണത്തിലാണ് ടൂര്‍ണമെന്റ് നടക്കുക.
ഓരോ ടീമിലും ആറ് അംഗങ്ങളെ ഉള്‍പ്പെടുത്തിയുള്ള സിക്‌സേസ് ക്രിക്കറ്റ് മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് പ്രൈസ് മണിയും ഐ ഐ സി ട്രോഫിയും സര്‍ട്ടിഫിക്കറ്റും ലഭിക്കും. എല്ലാ മത്സരത്തില്‍ നിന്നും മാന്‍ ഓഫ് ദി മാച്ചിനെ തെരഞ്ഞെടുത്ത് ട്രോഫി നല്‍കും. രജിസ്റ്റര്‍ ചെയ്യാനും മറ്റു വിവരങ്ങള്‍ക്കും: 02-6424488, 050-3187831, 055-7868859, 050-9593612.