ദാര്‍ അല്‍ ബീര്‍റ് 500 സ്‌കൂള്‍ ബേഗുകള്‍ വിതരണം ചെയ്തു

Posted on: August 26, 2014 7:57 pm | Last updated: August 26, 2014 at 7:57 pm

ഉമ്മുല്‍ ഖുവൈന്‍: പുതിയ അധ്യയന വര്‍ഷം ആരംഭിക്കാനിരിക്കേ ദാര്‍ അല്‍ ബിര്‍റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ 500 സ്‌കൂള്‍ ബേഗുകള്‍ വിതരണം ചെയ്തു.
എമിറേറ്റിലെ അനാഥര്‍ക്കും താഴ്ന്ന വരുമാനക്കാര്‍ക്കുമായാണ് ഈസ സാലിഹ് ചാരിറ്റി ഫൗണ്ടേഷനുമായും ലോ ഇന്‍കം ഫാമിലീസ് കമ്മിറ്റി(എല്‍ ഐ എഫ് സി) യുമായും സഹകരിച്ച് ദാര്‍ അല്‍ ബിര്‍റ് സൊസൈറ്റി ബേഗുകള്‍ വിതരണം ചെയ്തത്.