കൊങ്കണ്‍ പാതയില്‍ ഗതാഗത ക്രമീകരണം ഇന്നും തുടരും

Posted on: August 26, 2014 11:05 am | Last updated: August 27, 2014 at 12:43 am

kongan train railകോഴിക്കോട്: കൊങ്കണ്‍ റൂട്ടില്‍ ഏര്‍പ്പെടുത്തിയ ഗതാഗത ക്രമീകരണം ഇന്നും തുടരും. ഇന്ന് രാവിലെ 9.50നു തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന 16346 തിരുവനന്തപുരം ലോകമാന്യതിലക് ഇന്ന് ഉച്ചക്ക് 1.30നേ പുറപ്പെടു.

എറണാകുളം ജംക്ഷനിന്‍ നിന്ന് ഇന്ന് വൈകിട്ട് 5.15നു പുറപ്പെടേണ്ട 22149 എറണാകുളം-പുണെ എക്‌സ്പ്രസ് ഇന്ന് വൈകിട്ട് 7.30 നു പുറപ്പെടും.
ഇന്ന് രാവിലെ 7.15ന് തിരുനെല്‍വേലിയില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന 19577 തിരുനെല്‍വേലി -ഹാപ്പ എക്‌സ്പ്രസ് ഇന്ന് ഉച്ചക്ക് 3.30നും പുറപ്പെടുമെന്ന് റെയില്‍വേ അറിയിച്ചു.

മഹാരാഷ്ട്രയില്‍ ചരക്കുവണ്ടി പാളം തെറ്റിയതിനെത്തുടര്‍ന്നാണ് കൊങ്കണ്‍ പാതയില്‍ ഗതാഗതം പുനക്രമീകരിച്ചത്.