മദ്യനയം നിയമമാക്കണമെന്ന് ഹൈക്കോടതി

Posted on: August 26, 2014 11:31 am | Last updated: August 27, 2014 at 12:43 am

kerala-high-courtകൊച്ചി: സര്‍ക്കാറിന്റെ പുതിയ മദ്യനയം നിയമമാക്കണമെന്ന് ഹൈക്കോടതി. നിയമമാക്കിയാലേ പുതിയ മദ്യനയം നടപ്പിലാക്കാന്‍ കഴിയൂ . ചട്ടങ്ങളില്‍ ഭേദഗതി വരുത്താനും കോടതി നിര്‍ദേശിച്ചു. സെപ്റ്റംബര്‍ 17നകം ഇക്കാര്യത്തില്‍ തീരുമാനം അറിയിക്കാനും കോടതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

നിയമഭേദഗതികള്‍ക്കുള്ള നടപടികള്‍ സര്‍ക്കാര്‍ തുടങ്ങിയെന്ന് അഡ്വക്കറ്റ് ജനറല്‍ കോടതിയെ അറിയിച്ചു. നികുതി സെക്രട്ടറിയേയും എക്‌സൈസ് കമീഷണറേയും ഇതിനായി ചുമതലപ്പെടുത്തിയെന്നും എ ജി വ്യക്തമാക്കി. അടുത്ത മാസം 17നാണ് ഇനി കേസ് പരിഗണിക്കുന്നത്.

അതേസമയം ബാറുകളിലെ നിലവാര പരിശോധനയുമായി ബന്ധപ്പെട്ട് പുതിയ സത്യവാങ്മൂലം സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചു. വേണ്ടത്ര ജീവനക്കാരില്ലാത്തതിനാല്‍ ബാറുകളിലെ നിലവാര പരിശോധന പൂര്‍ത്തിയാക്കാനായിട്ടില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.