സായുധസംഘത്തിന്റെ അക്രമം: ഏഴ് പേര്‍ അറസ്റ്റില്‍

Posted on: August 26, 2014 10:51 am | Last updated: August 26, 2014 at 10:51 am

lock upഒറ്റപ്പാലം: ചുനങ്ങാട് മലപ്പുറത്ത് നടന്ന സായുധ സംഘത്തിന്റെ അക്രമവുമായി ബന്ധപ്പെട്ട് 7 പേരെ അറസ്റ്റ് ചെയ്തു. 26 പേര്‍ക്കെതിരെ കേസെടുത്തു. ചുനങ്ങനാട് മലപ്പുറം ചുനങ്ങാട് സ്വദേശികളായ ഷമീര്‍, അര്‍ഷാദ്, കടമ്പഴിപ്പുറം സ്വദേശി മനോജ്, പൂളക്കുണ്ട് സ്വാദിഖ്, ജശീര്‍, അബ്ദു, ശംസുദ്ദീന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച രാത്രി എട്ടരക്ക് നടന്ന സായുധ സംഘത്തിന്റെ അക്രമത്തില്‍ നാലുപേര്‍ക്ക് പരുക്കേറ്റിരുന്നു, പരുക്കേറ്റചുനങ്ങാട് മലപ്പുറം സ്വദേശികളായ ഹൈദരാലി, അക്ബര്‍, റാഷിക്, നിഷാദ് എന്നിവരെ വാണിയംകുളം സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങളുടെ തുടര്‍ച്ചയായാണ് അക്രമണം നടന്നത്. ഇരുവിഭാഗങ്ങള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു
അനുസ്മരണ സദസ്സ്
മണ്ണാര്‍ക്കാട്: കേരളത്തില്‍ മദ്യ നിരോധനത്തിന് ആദ്യമായി ശബ്ദമുയര്‍ത്തിയ കേരളാ ഗാന്ധി കെ കേളപ്പന്റെ 125-ാം ജന്മദിനത്തോടനുബന്ധിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റി അനുസ്മരണ സദസ്സ് നടത്തി.