Sports
കളിക്കളത്തില്‍ കാമറൂണ്‍ താരം കൊല്ലപ്പെട്ടു

ലണ്ടന്‍: കൊളംബിയയുടെ ആന്ദ്രേ എസ്‌കോബാറിനുശേഷം ഫുട്‌ബോള്‍ കളത്തില്‍ മറ്റൊരു രക്തസാക്ഷികൂടി. കാണികളുടെ ഏറുകൊണ്ട് തലയ്ക്ക് പരിക്കേറ്റ കാമറൂണിയന്‍ താരം മരിച്ചു. അല്‍ജീരിയന്‍ ലീഗിലെ ഒരു മത്സരത്തിനിടെയായിരുന്നു ദാരുണ സംഭവം. ലീഗിലെ കഴിഞ്ഞതവണത്തെ ടോപ്‌സ്‌കോററായ ആല്‍ബര്‍ട്ട് ഇബോസ് (24) ആണ് മരിച്ചത്.
ജെഎസ് കബിലി, യുഎസ്എം അള്‍ജര്‍ എന്നീ ടീമുകള്‍ തമ്മില്‍ നടന്ന മത്സരത്തിനൊടുവില്‍ കളം വിടുന്നതിനിടെയാണ് ഇബോസിന് ഏറുകിട്ടിയത്. തലയില്‍ ഏറുകൊണ്ട ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജെഎസ് കബിലിയുടെ താരമായ ഇബോസ് മത്സരത്തില്‍ സ്‌കോര്‍ ചെയ്‌തെങ്കിലും ടീം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ടു. ഇതാവാം ആരാധകരുടെ രോക്ഷത്തിന് കാരണമായതെന്ന് കരുതുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
---- facebook comment plugin here -----