കോണ്‍ഗ്രസിനെതിരെ ലീഗ് മാര്‍ച്ച് നടത്തി

Posted on: August 25, 2014 11:23 am | Last updated: August 25, 2014 at 11:23 am

congressഒറ്റപ്പാലം:യു ഡിഎഫ് ‘രിക്കുന്ന അനങ്ങനടി പഞ്ചായത്തില്‍ കോണ്‍ഗ്രസ് അംഗമായ പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ടു പഞ്ചായത്ത് ഓഫിസിലേക്കു മുസ്‌ലിംലീഗ് മാര്‍ച്ച്.
പ്രസിഡന്റ് എം ദേവയാനി യു ഡി എഫിനെ വഞ്ചിച്ചു സിപിഎം താതപര്യങ്ങള്‍ സംരക്ഷിക്കുകയാണെന്ന് ആരോപിച്ചായിരുന്നു സമരം. ജില്ലാ വൈസ് പ്രസിഡന്റ് മരയ്ക്കാര്‍ മാരായമംഗലം ഉദ്ഘാടനം ചെയ്തു. എം മുഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത്ഭരണസമിതിയില്‍ എട്ടുമാസം മുന്‍പു തുടങ്ങിയ അസ്വാരസ്യങ്ങളാണു ഘടകകക്ഷിയുടെ പ്രത്യക്ഷ സമരത്തില്‍ കലാശിച്ചത്.
കഴിഞ്ഞ തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ രണ്ടു സിപിഎം വിമത അംഗങ്ങളുടെ പിന്തുണയോടെയാണു യുഡിഎഫ് ഭരണം പിടിച്ചത്.മുന്നണി ധാരണപ്രകാരം ആദ്യ രണ്ടു വര്‍ഷം ലീഗിനായിരുന്നു പ്രസിഡന്റ് സ്ഥാനം. രണ്ടാം പകുതിയില്‍ കോണ്‍ഗ്രസിലെ എം ദേവയാനി പ്രസിഡന്റും ലീഗ് അംഗം വൈസ് പ്രസിഡന്റുമായി.
കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്കു മൂര്‍ഛിച്ചതോടെ പാര്‍ട്ടിക്കും മുന്നണിക്കും ഭരണത്തില്‍ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.