Connect with us

Malappuram

ഗാസയുടെ കണ്ണീരും കൂട്ടചിത്രംവരയും അരങ്ങേറി

Published

|

Last Updated

മലപ്പുറം: യുദ്ധത്തിനെതിരെ ര്ശമിഫിലിം സൊസൈറ്റി നടത്തിയ കൊലവെറിക്കെതിരെ കല എന്ന പരിപാടിയിലെ കൂട്ടചിത്രം വര ശ്രദ്ധേയമായി.
ആര്‍ട്ടിസ്റ്റ് സഗീര്‍, ദയാനന്ദന്‍, എം കുഞ്ഞാപ്പ, മുക്താര്‍ ഉദരംപൊയില്‍, പി പി ലക്ഷ്മണന്‍, ഷബീബ മലപ്പുറം, വേണു പാലൂര്‍, ഹാഷിം മലപ്പുറം, ഹനീഫ് രാജാജി, ചന്തു രാമകൃഷ്ണന്‍, ജിഷ്ണു സുരേഷ്, കെ. തരുണ്‍, മഹേഷ് ചിത്രവര്‍ണം, വിഷ്ണു സ്‌നേഹ തീരം, നൗഷാദ് പൂക്കാട്ടില്‍, മാസ്റ്റര്‍ നിഷിന്‍ എന്നീ ചിത്രകാരന്‍മാര്‍ എന്‍ ജി ഒ യൂനിയന്‍ അങ്കണത്തില്‍ പ്രത്യേകം സജ്ജമാക്കിയ ഗാലറിയില്‍ ചിത്രരചന നടത്തി.
യു ആര്‍ അനന്തമൂര്‍ത്തി, ഒഡേസ സത്യന്‍ എന്നിവരുടെ വിയോഗത്തില്‍ അനുശോചിച്ചു. മണമ്പൂര്‍ രാജന്‍ ബാബു അധ്യക്ഷത വഹിച്ചു. കാപ്പില്‍ വിജയന്‍, വി എം സുരേഷ് കുമാര്‍, ജി കെ രാംമോഹന്‍, എം എ ലത്തീഫ്, കെ സുന്ദരരാജന്‍, അനില്‍ കുറുപ്പന്‍, അഡ്വ. എം കേശവന്‍ നായര്‍, എ ബാബു സംസാരിച്ചു. റിബേക്ക് ലോക്കെബര്‍ഗ് സംവിധാനം ചെയ്ത ടിയേഴ്‌സ് ഓഫ് ഗാസ എന്ന സിനിമയും പ്രദര്‍ശിപ്പിച്ചു.