Connect with us

Palakkad

എസ് എസ് എഫ് ഡിവിഷന്‍ സാഹിത്യോത്സവ്

Published

|

Last Updated

മണ്ണാര്‍ക്കാട്: മദ്യത്തിനും മയക്കുമരുന്നുമെതിരെ എസ് എസ് എഫ് നടത്തിയ വിജയമാണ് മദ്യനിരോധിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് പിന്നിലെന്ന് സമസ്ത ജില്ലാ പ്രസിഡന്റ് കൊമ്പം കെ പി മുഹമ്മദ് മുസ് ലിയാര്‍ പറഞ്ഞു.
എസ് എസ് എഫ് മണ്ണാര്‍ക്കാട് ഡിവിഷന്‍ സാഹിത്യോത്സവ് പുല്ലശേരി സെന്റ് മേരീസ് യു പി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വഴി പിഴക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വഴികാട്ടിയാണ് എസ് എസ് എഫ്, വിദ്യാഭ്യാസത്തിന്റെ ധാര്‍മികവത്കരണത്തിലൂടെ സംസ്‌കാരിക രംഗത്ത് പുതിയ മുന്നേറ്റം നടത്താന്‍ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അബ്ദുസമദ് റഹ് മാനി അധ്യക്ഷത വഹിച്ചു.
ഇസ്മാഈല്‍ ഫൈസി കോട്ടപ്പുറം, അശറഫ് സഖാഫി അരിയൂര്‍, തൗഫീഖ് അല്‍ഹസനി. അബ്ദുള്‍ അസീസ് അമാനി, ഷഫീഖ് കൊമ്പം, നൗഷാദ് കൊടക്കാട്, അബ്ദുറഹിം സൈനി, അമാനുള്ള കിളിരാനി പ്രസംഗിച്ചു. സാഹിത്യോത്സവ് ഇന്ന് സമാപിക്കും. ജില്ലാ സംയുക്തഖാസി എന്‍ അലി മുസ് ലിയാര്‍ കുമരംപുത്തൂര്‍ ഉദ്ഘാടനം ചെയ്തു. കെ വി വിജയദാസ് സമ്മാനദാനം നടത്തും.
പട്ടാമ്പി: എസ് എസ് എഫ് ഡിവിഷന്‍ സാഹിത്യോത്സവ് സമാപിച്ചു.രണ്ട് ദിവസങ്ങളിലായി നടന്ന ഡിവിഷന്‍ സാഹിത്യോത്സവ് നാട്യമംഗലം മഹല്ല് മഖാം സിയാറത്തോട് കൂടിയാണ് സമാരംഭം കുറിച്ചത്.
സമസ്ത താലൂക്ക് പ്രസിഡന്റ് കെ വി അബൂബക്കര്‍ മുസ് ലിയാര്‍ പതാക ഉയര്‍ത്തി, പ്രശസ്ത സാഹിത്യകാരന്‍ പി സുരേന്ദ്ര ഉദ്ഘാടനം ചെയ്തു. എന്‍ കെ സിറാജുദ്ദീന്‍ ഫൈസി, അബൂബക്കര്‍ ബാഖവി, സുലൈമാന്‍ ചുണ്ടമ്പറ്റ, സഈദ് കൈപ്പുറം, മൊയ്തീന്‍കുട്ടി അല്‍ഹസനി, യൂസഫ് സഖാഫി, ജാബ്ബിര്‍ സഖാഫി, ത്വാഹിര്‍ സഖാഫി, റഫീഖ് അസ് ഹരി പ്രസംഗിച്ചു.
സയ്യിദ് ബാസിത് ബുഖാരി സ്വാഗതം പറഞ്ഞു, പത്ത് സെക്ടറുകളുടെ മത്സരത്തില്‍ 261, 246, 241 പോയിന്റുകള്‍ നേടി യഥാക്രമം വിളയൂര്‍, മാട്ടായ, തിരുവേഗപ്പുറ സെക്ടറുകള്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. സംസ്ഥാന സെക്രട്ടറി ഉമര്‍ ഓങ്ങല്ലൂര്‍ വിജയികള്‍ക്ക് ട്രോഫി വിതരണം ചെയ്തു. സംസ്‌കാരിക ഘോഷയാത്രയോട് കൂടിയാണ് ചുണ്ടമ്പറ്റയില്‍ സാഹിത്യോത്സവിന് തുടക്കം കുറിച്ചത്.സമാപന സമ്മേളനത്തിന് മിഖ്ദാദ് സ്വാഗതവും ഖാദര്‍ ചുണ്ടമ്പറ്റ് നന്ദിയും പറഞ്ഞു
ഒറ്റപ്പാലം: എസ് എസ് എഫ് ഒറ്റപ്പാലം ഡിവിഷന്‍ സാഹിത്യോത്സവ് വീരമംഗലം താജുല്‍ ഉലമ നഗറില്‍ തുടക്കമായി. സ്വാഗതസംഘം കണ്‍വീനര്‍ എം പി മുസ്തഫ ഉദ്ഘാടനം ചെയ്തു.
സ്റ്റേജിനങ്ങള്‍ ഇന്ന് കാലത്ത് എട്ടരക്ക് നടക്കും സ്വാഗതസംഘം ചെയര്‍മാന്‍ സുലൈമാന്‍ അഹ് സനി പതാക ഉയര്‍ത്തും. എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി എം വി സിദ്ദീഖ് സഖാഫി ഉദ്ഘാടനം ചെയ്യും. തൃക്കിടീരി പഞ്ചായത്ത് പ്രസിഡന്റ് ഒ കെ സൈതലവി മുഖ്യാതിഥിയായിരിക്കും. ഉമര്‍ സഖാഫി വീരമംഗലം, ജമാലുദ്ദീന്‍ ഫൈസി പൂതക്കാട്, റശീദ് അശറഫി ഒറ്റപ്പാലം, ഉമര്‍ ഫൈസി മാരായമംഗലം പങ്കെടുക്കും.
ആറു സെക്ടറുകളില്‍ നിന്നായി 350ലധികം മത്സരാര്‍ഥികള്‍ പങ്കെടുക്കും. സമാപന സമ്മേളനം എസ് എസ് എഫ് ജില്ലാ സെക്രട്ടറി സൈതലവി പൂതക്കാട് ഉദ്ഘാടനം ചെയ്യും. ചെര്‍പ്പുളശൈരി എസ് ഐ ചന്ദ്രന്‍, ഹംസ ഹാജി വീരമംഗലം, മൊയ്തുഹാജി വീരമംഗലം, ഇബ്രാഹിം സഖാഫി മോളൂര്‍, അലി സഖാഫി മഠത്തിപ്പറമ്പ് സമ്മാനദാനം നടത്തും.
കൊല്ലങ്കോട്: എസ് എസ് എഫ് കൊല്ലങ്കോട് ഡിവിഷന്‍ സാഹിത്യോത്സവ് രാവിലെ എട്ടിന് ജില്ലാപഞ്ചായത്തംഗം കെ എം ഷെബീന്‍ ഉദ്ഘാടനം ചെയ്യും.
ഡി വൈ എഫ് ഐ ജില്ലാഉപാധ്യക്ഷന്‍ അഡ്വ സിയാവുദ്ദീന്‍, ബി ജെ പി നിയോജകമണ്ഡലം പ്രസിഡന്റ് പ്രവീണ്‍കുമാര്‍, ഡോ നൂര്‍മുഹമ്മദ് ഹസ്രത്ത്, മൗലവി ബദറുദ്ദീന്‍ ഹസ്രത്ത് പ്രസംഗിക്കും വൈകീട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനത്തില്‍ മുന്‍ ആരോഗ്യവകുപ്പ് മന്ത്രി വി സി കബീര്‍ ഉദ്ഘാടനം ചെയ്യും. മൗലവി ഇല്യാസ് ബാഖവി പ്രഭാഷണം നടത്തും.
മൗലവി ഉമര്‍കത്താബ് ഹസ്രത്ത് ഉപഹാരം നല്‍കും. ബശീര്‍ സഖാഫി വണ്ടിത്താവളം അധ്യക്ഷത വഹിക്കും. നവാസ് പഴമ്പാലക്കോട്, ജമാലുദ്ദീന്‍ ഉലൂമി, ഫാസില്‍ നണ്ടന്‍കിഴായ, അനീസ് ഖാന്‍ പുതുനഗരം പങ്കെടുക്കും.
പാലക്കാട്: എസ് എസ് എഫ് പാലക്കാട് ഡിവിഷന്‍ സാഹിത്യോത്സവ് ഇന്ന് കാലത്ത് 9മണിക്ക് വള്ളിക്കോട് എ യു പി സ്‌കൂളില്‍ നടക്കും. 88 ഇനങ്ങളിലായി 300 ഓളം വിദ്യാര്‍ഥികള്‍ പങ്കെടുക്കും.
സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി , ക്യാംപ്‌സ്, ജനറല്‍ വി”ാഗങ്ങളിലായി മത്സരത്തില്‍ പങ്കെടുക്കും. ഉദ്ഘാടന സെന്‍ഷനില്‍ ഡിവിഷന്‍ വൈസ് പ്രസിഡന്റ് അബ്ദുല്‍ഖാദിര്‍ സഖാഫി അധ്യക്ഷത വഹിക്കും.
എസ് എസ് എഫ് ജില്ലാ ട്രഷറര്‍ തൗഫീഖ് അല്‍ഹസനി ഉദ്ഘാടനം ചെയ്യും. ശാഹുല്‍ഹമീദ് സഖാഫി, സലിം സഖാഫി, അസീസ് അല്‍ഹസനി, ഹസന്‍ സഖാഫി പങ്കെടുക്കും.
ഡിവിഷന്‍ കള്‍ച്ചറല്‍ സെക്രട്ടറി അബ്ദുസമദ് വെണ്ണക്കര സ്വാഗതവും ജോയിന്റ് സെക്രട്ടരി ശറഫുദ്ദീന്‍ അല്‍ഹസനിയും നന്ദിയും പറും. വൈകീട്ട് അഞ്ചരക്ക് നടക്കുന്ന സമാപന സെന്‍ഷനില്‍ ഡിവിഷന്‍ പ്രസിഡന്റ് അബ്ദുസലാം സഖാഫി അധ്യക്ഷത വഹിക്കും.
ഷാഫി പറമ്പില്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് അഷറഫ് സഖാഫി അരിയൂര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി എന്‍കണ്ടമുത്തന്‍, എസ് എം എ ജില്ലാ പ്രസിഡന്റ് കബീര്‍ വെണ്ണക്കര, അബ്ദുള്‍ഖാദര്‍ മാസ്റ്റര്‍ പങ്കെടുക്കും.