മദ്യ നിരോധനം ദ്വിമുഖ പദ്ധതിയിലൂടെ നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി

Posted on: August 23, 2014 5:16 pm | Last updated: August 25, 2014 at 6:02 pm

ramesh chennithalaതിരുവനന്തപുരം: സംസ്ഥാനത്ത് മദ്യനിരോധനം ദ്വിമുഖ പദ്ധതിയിലൂടെ നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മദ്യലഭ്യത കുറയ്ക്കുന്നതിനൊപ്പം മദ്യാസക്തി കുറയ്ക്കാന്‍ ബോധവല്‍ക്കരണ പരിപാടികളും നടപ്പാക്കുന്ന രീതിയിലാണ് പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊലീസ് ഉദ്യോഗസ്ഥരിലെ മദ്യപാനികളെ കണ്ടെത്തി അവരെ ലഹരിമോചന ചികില്‍സാ കേന്ദ്രങ്ങളിലേക്ക് അയയ്ക്കും. അനധികൃതമായി മദ്യം കടത്തുന്നവര്‍ക്കതെിരെ ഗുണ്ടാനിയമം ഉള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കും. മദ്യലോബികള്‍ മദ്യദുരന്തം ഉണ്ടാക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. മദ്യദുരന്തം ഉണ്ടാക്കി സര്‍ക്കാരിന്റെ മദ്യനയം പരാജയപ്പെടുത്താന്‍ ആരെയും അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരെയുള്ള വി എം സുധീരന്റെ പരാമര്‍ശം ഒഴിവാക്കാമായിരുന്നു. ഒരു ഭാഗത്തെ മദ്യലോബിയുടെ ആളാക്കുന്ന പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു. ഇതുകൊണ്ടൊന്നും ആരെയും മദ്യലോബിയുടെ ആളാക്കാന്‍ ആകില്ലെന്നും ചെന്നിത്തല പറഞ്ഞു.