പ്രതിപക്ഷ നേതൃസ്ഥാനം ഒഴിച്ചിടരുതെന്ന് സുപ്രീംകോടതി

Posted on: August 22, 2014 1:40 pm | Last updated: August 23, 2014 at 12:53 am

supreme courtന്യൂഡല്‍ഹി: ലോക്‌സഭയില്‍ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിച്ചിടരുതെന്ന് സുപ്രീംകോടതി. ലോകസഭയില്‍ ഭരണമുന്നണിയുടെ ശബ്ദം മാത്രമല്ല ഉയരേണ്ടത് എന്ന് നിരീക്ഷിച്ച കോടതി രണ്ടാഴ്ച്ചക്കകം നിലപാടറിയിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

കോണ്‍ഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനം നല്‍കാനാവില്ലെന്ന് സ്പീക്കര്‍ സുമിത്രാ മഹാജന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.സഭയില്‍ 55 അംഗങ്ങളെങ്കിലും ഉള്ള പാര്‍ട്ടിക്കാണ് പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കുക. കോണ്‍ഗ്രസിന് ഇത്രയും അംഗങ്ങളില്ലാത്തതിനാല്‍ പ്രതിപക്ഷ നേതൃസ്ഥാനം നല്‍കാനാവില്ലെന്നാണ് സ്പീക്കര്‍ വ്യക്തമാക്കിയിരുന്നത്.