യു എ ഇ എക്‌സ്‌ചേഞ്ച് മണി മജ്‌ലിസ്: മൂന്നു പേര്‍ക്ക് കാര്‍ ലഭിച്ചു

Posted on: August 21, 2014 9:00 pm | Last updated: August 21, 2014 at 9:06 pm

ദുബൈ: യു എ ഇ എക്‌സ്‌ചേഞ്ച് ഇടപാടുകാര്‍ക്കു വേണ്ടി സംഘടിപ്പിച്ച മണി മജ്‌ലിസ് നറുക്കെടുപ്പിലെ ആദ്യ മൂന്നു വിജയികള്‍ക്ക് ഹ്യൂണ്ടായ് സൊണാറ്റാ കാര്‍ സമ്മാനമായി ലഭിച്ചു. 1,000 ദിര്‍ഹം വീതമുള്ള കാഷ് വൗച്ചറിന് 175 പേര്‍ അര്‍ഹരായി. റഫിയുദ്ദീന്‍ ആസ് മുഹമ്മദ്, റോഷ എന്‍ മുഖിയ, ഛോട്ടേ ലാല്‍ പസ്മാബന്‍ എന്നിവരാണ് ആഢംബര കാര്‍ സ്വന്തമാക്കിയ ഭാഗ്യശാലികള്‍. ഇക്കഴിഞ്ഞ ജൂണ്‍ 25 മുതല്‍ ഓഗസ്റ്റ് 12 വരെ യു എ ഇ എക്‌സ്‌ചേഞ്ച് വഴി ഇടപാടു നടത്തിയവരെ ഉള്‍പ്പെടുത്തിയായിരുന്നു മണി മജ്‌ലിസ് നറുക്കെടുപ്പ്. കാനറാ ബേങ്ക്, സിറ്റി ബേങ്ക്, കോര്‍പ്പറേഷന്‍ ബേങ്ക്, ഐ സി ഐ സി ഐ ബേങ്ക്, വിജയ ബേങ്ക് എന്നിവയുടെ സഹകരണ േത്താടെയാണ് ഇത്തവണ മണി മജ്‌ലിസ് സംഘടിപ്പിച്ചത്.
യു എ ഇ എക്‌സ്‌ചേഞ്ച് മുന്‍ വര്‍ഷങ്ങളിലും ഇത്തരം നറുക്കടുപ്പു വഴി വന്‍ തുകയുടെ കാഷ് വൗച്ചറുകളും, സ്വര്‍ണം, വില്ലകള്‍, കാറുകള്‍ തുടങ്ങിയവയും സമ്മാനമായി നല്‍കിയിട്ടുണ്ട്. ഇതിനു പുറമേ മികച്ച ഓഫറുകള്‍, ഡിസ്‌കൗണ്ടുകള്‍ എന്നിവയിലൂടെയും ഇടപാടുകാര്‍ക്കു സംതൃപ്തി പകരുന്നതില്‍ തങ്ങള്‍ ബദ്ധശ്രദ്ധരാണെന്ന് യു എ ഇ എക്‌സ്‌ചേഞ്ചിന്റെ യു എ ഇ കണ്‍ട്രി ഹെഡ് വര്‍ഗീസ് മാത്യു പറഞ്ഞു. മണി ട്രാന്‍സ്ഫര്‍, ഏറ്റവും ആകര്‍ഷക നിരക്കിലുള്ള വിദേശ നാണയ വിനിമയം, പെയ് റോള്‍-ബില്‍ പേയ്‌മെന്റ് സൊലൂഷനുകള്‍ എന്നീ സേവനരംഗങ്ങളിലെ മുന്‍നിര സ്ഥാപനമാണ് 32 രാജ്യങ്ങളില്‍ സ്വന്തം ഓഫീസുകളും ഒപ്പം 150 കറസ്‌പോണ്ടന്റ് ബേങ്കുകളുമുള്ള യു എ ഇ എക്‌സ്‌ചേഞ്ച്.