531 നഴ്‌സുമാരെ റിക്രൂട്ട് ചെയ്തു

Posted on: August 21, 2014 7:50 pm | Last updated: August 21, 2014 at 7:50 pm

dubai healthദുബൈ: ഇന്ത്യയടക്കം വിവിധ രാജ്യങ്ങളില്‍ നിന്ന് 531 നഴ്‌സുമാരെ പുതുതായി റിക്രൂട്ട് ചെയ്തുവെന്ന് ദുബൈ ഹെല്‍ത്ത് അതോറിറ്റി പദ്ധതി നിര്‍വഹണ വിഭാഗം മേധാവി അബ്ദുല്ല ബല്‍ഹൂമ അറിയിച്ചു.
അതോറിറ്റിയുടെ ചില പുതിയ പദ്ധതികള്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ നഴ്‌സുമാരെ ആവശ്യമായി വന്നു. ലത്തീഫ ആശുപത്രിയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ അടക്കമാണിത്. ഏറ്റവും വിദഗ്ധരായ നഴ്‌സുമാരെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.
അത്യാഹിത വിഭാഗങ്ങളിലും ഇവര്‍ക്കു സേവനം നടത്താന്‍ കഴിയുമെന്നും അബ്ദുല്ല ബല്‍ഹൂമ അറിയിച്ചു.