Connect with us

Kerala

മഅ്ദനിയുടെ ഇടക്കാല ജാമ്യം റദ്ദാക്കണമെന്ന് കര്‍ണാടകം

Published

|

Last Updated

ന്യൂഡല്‍ഹി: മഅ്ദനിയുടെ ഇടക്കാല ജാമ്യത്തിനെതിരെ കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ജാമ്യം റദ്ദാക്കണമെന്ന് കര്‍ണാടകം ആവശ്യപ്പെട്ടു. കര്‍ണാടക ആഭ്യന്തര അണ്ടര്‍ സെക്രട്ടറി ആര്‍. നാരായണ സ്വാമിയാണ് സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്. ജാമ്യം നീട്ടി നല്‍കുന്നത് സാക്ഷികളെ സ്വാധീനിക്കാന്‍ കാരണമാകുമെന്ന് കര്‍ണാടക സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ആരോപിച്ചു.
മഅ്ദനിയുടെ അനുയായികള്‍ ഫ്രീഡം പാര്‍ക്കില്‍ യോഗം ചേരുന്നുണ്ടെന്നും ഓരോ ദിവസവും പത്തു പേരെങ്കിലും മഅ്ദനിയെ സന്ദര്‍ശിക്കുന്നുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ജ.ചലമേശ്വറിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ഹരജി നാളെ പരിഗണിക്കും.
ബംഗളുരു സ്‌ഫോടനക്കേസില്‍ നില് വര്‍ഷമായി പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന മഅ്ദനി ജൂലൈ 14നാണ് സുപ്രീം കോടതിയുടെ സോപാധിക ജാമ്യത്തോടെ പുറത്തിറങ്ങിയത്. ബംഗളുരു സൗഖ്യ ആസുപത്രിയില്‍ കഴിയുന്ന മഅ്ദനിക്ക് ചികിത്സയ്ക്കായി രണ്ട് ആഴ്ചത്തേക്ക് കൂടി ഇടക്കാല ജാമ്യം നീട്ടി നല്‍കിയിരുന്നു.