കുട്ടികള്‍ക്കും ഇനി യു ടൂബും ജി മെയിലും ഉപയോഗിക്കാം

Posted on: August 21, 2014 9:53 am | Last updated: August 21, 2014 at 10:02 am

google-youtube13 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും യു ടൂബ്, ജിമെയില്‍ എന്നിവയുടെ സേവനങ്ങള്‍ അനുവദിക്കാന്‍ ഗൂഗിള്‍ ആലോചിക്കുന്നു. യൂ ടൂബിന്റെ പുതിയ വേര്‍ഷനാണ് കുട്ടികള്‍ക്കായി ഗൂഗിള്‍ അവതരിപ്പിക്കുന്നത്. രക്ഷിതാക്കളുടെ മേല്‍നോട്ടത്തില്‍ കുട്ടികള്‍ക്ക് ഉപയോഗിക്കാവുന്ന തരിത്തിലാണ് പുതിയ വകഭേദം അവതരിപ്പിക്കുക. കുട്ടികള്‍ എന്ത് കാണണം, കാണരുത് എന്ന് പ്രത്യേക ഡാഷ് ബോര്‍ഡ് വഴി രക്ഷിതാക്കള്‍ക്ക് തീരുമാനിക്കാവുന്ന ഓപ്ഷനും പുതിയ വേര്‍ഷനിലുണ്ട്.