Connect with us

International

കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തകനെ രക്ഷിക്കാന്‍ ശ്രമം നടത്തിയിരുന്നുവെന്ന് അമേരിക്ക

Published

|

Last Updated

foleവാഷിംഗ്ടണ്‍: ഐസിസ് തീവ്രവാദികള്‍ കൊലപ്പെടുത്തിയ അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകനെ രക്ഷപ്പെടുത്താന്‍ ശ്രമങ്ങള്‍ നടന്നിരുന്നെന്ന് അമേരിക്കയുടെ വെളിപ്പെടുത്തല്‍. സിറിയയില്‍ തടവിലാക്കപ്പെട്ട അമേരിക്കന്‍ പൗരന്‍മാരെ രക്ഷിക്കുന്നതിനായി പ്രസിഡന്റ് ബരാക് ഒബമയുടെ നിര്‍ദേശ പ്രകാരം അമേരിക്കന്‍ സൈന്യം സിറിയയില്‍ രഹസ്യ സൈനിക നീക്കം നടത്തിയിരുന്നു. എന്നാല്‍ അത് പരാജയപ്പെടുകയായിരുന്നു എന്ന് അമേരിക്കയുടെ ഉന്നത പെന്റഗണ്‍ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.

ഐസിസിന്റെ തട്ടിക്കൊണ്ടുപോകല്‍ വിദഗ്ധരെ ലക്ഷമാക്കി കരയിലൂടെയും ആകാശത്തിലൂടെയും സൈനിക നീക്കങ്ങള്‍ നടന്നിരുന്നു. എന്നാല്‍ ലക്ഷ്യം തെറ്റിപ്പോയതിനാല്‍ സൈനിക നീക്കം വിജയിച്ചില്ല. അതേസമയം സൈനിക നീക്കങ്ങള്‍ എവിടെ എപ്പോള്‍ നടന്നുവെന്ന കാര്യം വെളിപ്പെടുത്താന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല.