നാല് സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു

Posted on: August 21, 2014 12:00 pm | Last updated: August 22, 2014 at 12:00 am

RJD CHIEF LALU PRASAD AND JD(U) SENIOR LEADER NITISH KUMARന്യൂഡല്‍ഹി: കര്‍ണാടക, മധ്യപ്രദേശ്, പഞ്ചാബ്, ബിഹാര്‍ എന്നീ സംസ്ഥാന നിയമസഭകളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. ലാലു പ്രസാദ് യാദവിന്റെ ആര്‍ ജെ ഡിയും നിതിഷ് കുമാറിന്റെ ജനതാദള്‍ യുണൈറ്റഡും കൈകോര്‍ക്കുന്ന ബിഹാറിലാണ് ഏവരും ഉറ്റുനോക്കുന്ന പോരാട്ടം നടക്കുന്നത്. 10 സീറ്റുകളിലേക്കാണ് ബീഹാറില്‍ ഉപതിരഞ്ഞെടുപ്പ് നടക്കന്നത്. കര്‍ണാടക, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ മൂന്ന് സീറ്റ് വീതവും പഞ്ചാബില്‍ രണ്ട് സീറ്റിലുമാണ് തിരഞ്ഞെടുപ്പ്. തിങ്കളാഴ്ചയാണ് വോട്ടെണ്ണല്‍.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 40ല്‍ 32 സീറ്റും നേടി ബി ജെ പി ബീഹാറില്‍ ചരിത്ര വിജയം നേടിയതോടെയാണ് ഒരുമിച്ച് പൊരുതാന്‍ ലാലുവും നിതീഷും തീരുമാനിച്ചത്. അടുത്ത വര്‍ഷമാണ് ബിഹാറിലെ നിയമസഭാ തിരഞ്ഞെടുപ്പ്. അതുകൊണ്ടു തന്നെ ലാലുവിനും നിതിഷിനും ഇത് ജീവന്‍മരണ പോരാട്ടമാണ്.