എസ് എസ് എഫ് ക്യാമ്പസ് മെമ്പര്‍ഷിപ്പ് ക്യാമ്പയിനിന് തുടക്കമായി

Posted on: August 21, 2014 12:28 am | Last updated: August 21, 2014 at 12:28 am

കോഴിക്കോട്: ധര്‍മപതാകയേന്താന്‍ സജ്ജരായ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ അംഗങ്ങളായി ചേര്‍ന്നുകൊണ്ട് എസ് എസ് എഫ് മെമ്പര്‍ഷിപ്പ് ക്യാമ്പയിനിന് ക്യാമ്പസുകളില്‍ തുടക്കമായി. ‘പഠനം തന്നെയാണ് സമരം’ പ്രമേയത്തിലുള്ള ക്യാമ്പയിനിന് മികച്ച പ്രതികരണമാണ് വിദ്യാര്‍ഥികളില്‍ നിന്നുണ്ടായത്. സമരം അക്രമങ്ങളിലൂടെ മാത്രം ആവിഷ്‌കരിക്കപ്പെടേണ്ടതാണെന്ന സാമ്പ്രദായിക ധാരണകള്‍ക്ക് തിരുത്തെഴുതാനുള്ള എസ് എസ് എഫിന്റെ ഇടപെടലുകളെ ആവേശത്തോടെയാണ് ക്യാമ്പസുകള്‍ വരവേറ്റത്.
ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് എന്‍ ഐ ടി വിദ്യാര്‍ഥികള്‍ക്ക് മെമ്പര്‍ഷിപ്പ് നല്‍കി സംസ്ഥാന ഉപാധ്യക്ഷന്‍ പി എ മുഹമ്മദ് ഫാറൂഖ് നഈമി നിര്‍വഹിച്ചു. സംസ്ഥാന ക്യാമ്പസ് സെക്രട്ടറി എ എ റഹീം അധ്യക്ഷത വഹിച്ചു. പി അലവി സഖാഫി കായലം, എം ടി ശിഹാബുദ്ദീന്‍ സഖാഫി, സി പി ശഫീഖ് ബുഖാരി സംബന്ധിച്ചു.
തിരുവനന്തപുരം എം എ സി ഇ വെഞ്ഞാറമ്മൂട് ക്യാമ്പസിലും കൊല്ലം യൂനുസ് കോളേജ് ഓഫ് എന്‍ജിനീയറിംഗ് ക്യാമ്പസിലും പത്തനംതിട്ട ചെങ്ങണ്ണൂര്‍ ഐ എച്ച് ആര്‍ ടി കോളജിലും കോട്ടയം മെഡിക്കല്‍ കോളജിലും ആലപ്പുഴ പുളിങ്കുന്ന് കുസാറ്റ് എന്‍ജിനീയറിംഗ് കോളജിലും ഇടുക്കി തൊടുപുഴ അല്‍ അസ്ഹര്‍ എന്‍ജിനീയറിംഗ് കോളജിലും എറണാകുളം കുസാറ്റ് എന്‍ജിനീയറിംഗ് കോളജിലും തൃശൂര്‍ എന്‍ജിനീയറിംഗ് കോളജിലും പാലക്കാട് കൊളപ്പുള്ളി അല്‍ അമീന്‍ എന്‍ജിനീയറിംഗ് കോളജിലും മലപ്പുറം ഗവണ്‍മെന്റ് കോളജിലും വയനാട് പനമരം സി എം കോളജിലും കണ്ണൂര്‍ ഹംദര്‍ദ് യൂനിവേഴ്‌സിറ്റി ഓഫ് ക്യാമ്പസിലും കാസര്‍കോട് ഗവണ്‍മെന്റ് കോളേജ് ക്യാമ്പസിലും ജില്ലാതല ഉദ്ഘാടനം നടന്നു.