അംഗവൈകല്യമുള്ള മുതിര്‍ന്നവര്‍ക്ക് ഭവനങ്ങള്‍ വിതരണം ചെയ്തു

Posted on: August 20, 2014 9:39 pm | Last updated: August 20, 2014 at 9:39 pm

അബുദാബി: അബുദാബി അല്‍ഫലായില്‍ അംഗ വൈകല്യമുള്ള മുതിര്‍ന്ന പൗരന്‍മാര്‍ക്ക് അബുദാബി നഗരസഭ ഭവനങ്ങള്‍ വിതരണം ചെയ്തു തുടങ്ങി. യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ എന്നിവരുടെ നിര്‍ദേശ പ്രകാരം അല്‍ ഫലായില്‍ 553 ഭവനങ്ങളാണ് പൂര്‍ത്തിയാകുന്നത്.
അംഗ വൈകല്യമുള്ള നിര്‍ധനര്‍ക്ക് നഗരസഭ വാഹനത്തില്‍ എത്തി രേഖകള്‍ കൈമാറി. ഖാലിദിയയിലെ ഖാലിദ് ഹമദ് അല്‍ മന്‍സൂരിക്കും മുഹമ്മദ് ബിന്‍ സായിദ് സിറ്റിയിലെ ഹസ്സ റാശിദ് മഹ്‌റസി എന്നിവര്‍ക്കും ഭവനങ്ങള്‍ വിതരണം ചെയ്തു. മൊബൈല്‍ സര്‍വീസ് കാര്‍ സംവിധാനം ഉപയോഗിച്ചാണ് നഗരസഭയുടെ സേവനങ്ങള്‍ ഇവരിലേക്ക് എത്തിച്ചതെന്ന് നഗരസഭാ അധികൃതര്‍ പറഞ്ഞു.