തിരുവനന്തപുരം ജില്ലയില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരത്തില്‍

Posted on: August 20, 2014 8:15 am | Last updated: August 21, 2014 at 12:20 am
SHARE

doctorതിരുവനന്തപുരം: ജോലി ചെയ്യുന്ന ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം ജില്ലയില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ പണിമുടക്കുന്നു. വെള്ളനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ മര്‍ദ്ദിച്ചവരെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് സമരം.

ഡോക്ടര്‍മാര്‍ കൂട്ടത്തോടെ അവധിയെടുത്തതോടെ ജില്ലയിലെ പ്രാഥമികാരോഗ്യ കേന്ദ്രം മുതലുള്ള ആശുപത്രികളുടെ പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. സമരത്തെ കുറിച്ചറിയാതെ രാവിലെ ആശുപത്രിയിലെത്തിയ നിരവധി രോഗികളാണ് ചികില്‍സ കിട്ടാതെ മടങ്ങിയത്.