സ്വരലയ പ്രത്യേക മത്സരം നാല്, അഞ്ച് തീയതികളില്‍

Posted on: August 20, 2014 5:03 am | Last updated: August 20, 2014 at 1:04 am

പാലക്കാട്: സ്വരലയ നൃത്ത- സംഗീതോത്സവത്തോടനുബന്ധിച്ച് നാലു, അഞ്ച് തീയതികളില്‍ പാലക്കാട് നടക്കും. ശാസ്ത്രീയ സംഗീതം, ലളിത സംഗീതം, ചലച്ചിത്രഗാനം, ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുഡി, നാടോടി നൃത്തം ഇനങ്ങളില്‍ എല്‍ പി, യു പി,സെക്കണ്ടറി, കോളജ്,പൊതുജനം വിഭാഗങ്ങള്‍ക്ക് പ്രത്യേക മത്സരം നടത്തും.
ഉണ്ണിമേനോന്‍ ആലപിച്ച ഗാനങ്ങള്‍ മാത്രമാണ് മത്സരത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്, 100രൂപ പ്രവേശന ഫീസ് സഹിതം അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി. ഇരുപതാണ്.
വി എച്ച് റോഡിലുള്ള അര്‍ച്ചന ആര്‍ക്കേഡില്‍ പ്രവര്‍ത്തിക്കുന്ന സ്വരലയ സംഘാടക സമിതി ഓഫീസില്‍ നിന്ന് അപേക്ഷ ഫോറം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍: 9446238008,9446236796