പൂര്‍വ വിദ്യാര്‍ഥി സംഗമവും പഠന ക്ലാസും

Posted on: August 20, 2014 5:02 am | Last updated: August 20, 2014 at 1:03 am

ഹനസിയ്യ നഗര്‍ (കല്ലേക്കാട്): ഹസനിയ്യ പൂര്‍വ്വ വിദ്യാര്‍ഥി സംഗമം (അല്‍ ഇഹ്‌സാന്‍) ജാമിഅ ഹസനിയ്യയില്‍ നടന്നു. ശൈഖുനാ കെ കെ അബൂബക്കര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു.
മാരായമംഗലം അബ്ദുറഹ്മാന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. ശൈഖുനാ കൊമ്പം ഉസ്താദ് നസ്വീഹത്ത് നടത്തി. ഐ എം കെ ഫൈസി സന്ദേശം നല്‍കി. ചര്‍ച്ചാവതരണം മുഹമ്മദ് അല്‍ഹസനി കരിയണ്ണൂര്‍ നിര്‍വഹിച്ചു. 2015 ഫെബ്രുവരി 6, 7, 8 തീയതികളില്‍ നടക്കുന്ന ഹസനിയ്യ ഇരുപതാം വാര്‍ഷിക സമ്മേളനം വിജയിപ്പിക്കാനും ജില്ലാതലങ്ങളില്‍ പ്രചാരണ സമ്മേളനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താനും തീരുമാനിച്ചു. നവനാമ ബിസിനസ്സുകള്‍: ഇസ്ലാമിക മാനം എന്ന വിഷയത്തില്‍ ബശീര്‍ ഫൈസി വെണ്ണക്കോട് ക്ലാസെടുത്തു.
പുത്തന്‍ രൂപത്തിലും ഭാവത്തിലുമായി പലതരം പ്രലോഭനങ്ങളുമായി വളര്‍ന്നുകൊണ്ടിരിക്കുന്ന ആധുനിക സാമ്പത്തിക മേഖലയില്‍ സുക്ഷ്മത പാലിക്കല്‍ വിശ്വാസിയുടെ കടമയാണെന്നും നിയമങ്ങളും വിധികളും അറിഞ്ഞ് കൈകാര്യം ചെയ്യണമെന്നും അദ്ദേഹം ക്ലാസില്‍ ഉത്‌ബോധിപ്പിച്ചു.
ശാഫി ഫൈസി മഞ്ചേരി, ഖാലിദ് ഫൈസി, അസീസ് ഫൈസി കൂടല്ലൂര്‍, ഹുസൈന്‍ അന്‍വരി കല്ലൂര്‍ എന്നിവര്‍ ആശംസ നടത്തി. സിദ്ദീഖ് അല്‍ഹസനി നിസാമി സ്വാഗതവും തൗഫീഖ് അല്‍ഹസനി ജൈനിമേട് നന്ദിയും പറഞ്ഞു.