സ്വകാര്യ മില്ലില്‍ മിന്നല്‍ പരിശോധന; ക്രമക്കേട് കണ്ടെത്തി

Posted on: August 20, 2014 5:01 am | Last updated: August 20, 2014 at 1:02 am

കൊടുവായൂര്‍: സ്വകാര്യമില്ലില്‍ രേഖകളില്‍ കൃത്രിമംകാണിച്ച് അരിവെട്ടിപ്പുനടത്തിയത് ചിറ്റൂര്‍ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള പരിശോധനയില്‍ പിടികൂടി.
ഓണക്കാലത്തെ പൂഴ്ത്തിവയ്പ് തടയുന്നതിന്റെ ‘ാഗമായാണ് മിന്നല്‍ പരിശോധന. ഗോഡൗണില്‍ 1053 ക്വിന്റല്‍ സ്‌റ്റോക് രേഖപ്പെടുത്തിയിരുന്നു.എന്നാല്‍ 282 ക്വിന്റലാണ് സ്റ്റോക്കുണ്ടായിരുന്നത്.
അരി വില്‍പന നടത്തിയതിനുള്ള രേഖകളും ഉണ്ടായിരുന്നില്ല. കണക്കിലെ കൃത്രിമം സംബന്ധിച്ച് കളക്ടര്‍ക്കു റിപ്പോര്‍ട്ടു നല്‍കുമെന്ന് സപ്ലൈ ഓഫീസര്‍ സെയ്തു ഇബ്രാഹിം അറിയിച്ചു.