തനിക്കെതിരെ ഗൂഡാലോചന നടക്കുന്നു: സി ദിവാകരന്‍

Posted on: August 19, 2014 9:36 pm | Last updated: August 19, 2014 at 9:36 pm

c divakaranന്യൂഡല്‍ഹി:ദേശീയ നിര്‍വാഹക സമിതിയില്‍ സംസ്ഥാന നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് സി ദിവാകരന്‍. തനിക്കെതിരെ ഗൂഡാലോചന നടക്കുന്നതായി നിര്‍വാഹക സമിതിയില്‍ ദിവാകരന്‍ പറഞ്ഞു. ദൃശ്യ മാധ്യമങ്ങളിലെ ചര്‍ച്ചകളില്‍ സംസ്ഥാന സെക്രട്ടറിയടക്കം തന്നെ വിമര്‍ശിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.തിരുവനന്തപുരം സ്ഥാനാര്‍ഥി ബെനറ്റ് എബ്രഹാമിന്റെ തോല്‍വി വിവാദത്തില്‍ സി ദിവാകരന്‍ അടക്കമുള്ള നേതാക്കള്‍ക്കെതിരെ തുടര്‍ നടപടികള്‍ വേണമോയെന്ന കാര്യത്തില്‍ അടുത്ത മാസം ചേരുന്ന സിപിഐ ദേശീയ കൗണ്‍സില്‍ ചര്‍ച്ച ചെയ്യും.