Connect with us

First Gear

ഹോണ്ട സ്റ്റണ്ണര്‍ ഉല്‍പാദനം നിര്‍ത്തി

Published

|

Last Updated

honda_stunner_cbf_2010_97462535173009153

ബാംഗ്ലൂര്‍: ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ സിബിഎഫ് സ്റ്റണ്ണര്‍ ഉല്‍പാദനം നിര്‍ത്തി. 125 സിസി വിഭാഗത്തില്‍ ഹാഫ് ഫെയറിങ്ങുള്ള സ്‌പോര്‍ട്ടി മോഡലായി അവതരിച്ച സ്റ്റണ്ണറിന് ആവശ്യക്കാരില്ലാതായതിനെത്തുടര്‍ന്നാണ് ഈ തീരുമാനം. ഉയര്‍ന്ന വില, ഫെയറിങ്ങിന്റെ അധിക ഭാരം മൂലം പ്രകടനക്ഷമതയിലുണ്ടായ കുറവ് എന്നിവയാണ് സ്റ്റണ്ണറിന്റെ പരാജയത്തിനു കാരണമായത്. കഴിഞ്ഞ വര്‍ഷം ഹോണ്ടയുടെ സി ബി ഡാസ്‌ലര്‍ എന്ന 150 സിസി മോഡല്‍ വിപണിയോട് വിട പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് സിബിഎഫ് സ്റ്റണ്ണര്‍ ഉല്‍പാദനവും നിര്‍ത്തിവെച്ചത്.
സി ബി ഷൈനിന്റെ തരം 11 ബിഎച്ച്പി ശേഷിയുള്ള 125 സിസി , സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് സ്റ്റണ്ണറിനും കരുത്ത് പകര്‍ന്നത്. അഞ്ച് സ്പീഡാണ് ഗീയര്‍ ബോക്‌സ്. എന്നാല്‍ സി ബി എഫ് സ്റ്റണ്ണറിന്റെ സ്‌പോര്‍ടി ലുക്കിന് അനുയോജ്യമായ പെര്‍ഫോമന്‍സ് നല്‍കാന്‍ ഈ എന്‍ജിനു കഴിഞ്ഞില്ല.
ഈ കുറവ് നികത്തുന്നതിന് വേണ്ടി ഹോണ്ട ഫ്യുവല്‍ ഇഞ്ചക്ടഡ് എന്‍ജിനുള്ള സി ബി എഫ് സ്റ്റണ്ണര്‍ അവതരിപ്പിച്ചെങ്കിലും ഉയര്‍ന്ന വില കാരണം അതിനെയും ജനം കയ്യൊഴിഞ്ഞു. തുടര്‍ന്ന് ഈ മോഡലിന്റെ ഉത്പാദനം കമ്പനി അവസാനിപ്പിച്ചു.