നരേന്ദ്രമോദിയുമായി വേദി പങ്കിടില്ലെന്ന് ഹരിയാന മുഖ്യമന്ത്രി

Posted on: August 19, 2014 7:28 pm | Last updated: August 20, 2014 at 12:56 am

hoodaന്യൂഡല്‍ഹി; പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി പൊതു വേദി പങ്കിടില്ലെന്ന് ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഘ് ഹൂഡ. മോദി പങ്കെടുത്ത ചടങ്ങില്‍ കാണികളുടെ കൂകി വിളി കാരണം പ്രസംഗം വേഗത്തില്‍ അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതനായി മണിക്കൂറുകള്‍ക്കകമാണ് ഹൂഡ തന്റെ നിലപാട് വ്യക്തമാക്കിയത്.
ഹൂഡ തന്റെ പ്രസംഗം ആരംഭിച്ചതു മുതല്‍ മോദി, മോദി എന്ന മുദ്രാവാക്യം വിളി ആരംഭിച്ച കാണികള്‍ കൂകാന്‍ തുടങ്ങിയതോടെ എഴുതിതയ്യാറാക്കിയ തന്റെ പ്രസംഗം പെട്ടെന്ന് വായിച്ചുതീര്‍ക്കാന്‍ ഹൂഡ നിര്‍ബന്ധിതനാകുകയായിരുന്നു. ബിജെപി എത്തിച്ചവരാണ് ഇത്തരമൊരു പെരുമാറ്റത്തിന് പിന്നിലെന്നും മുഖ്യമന്ത്രി ആരോപിച്ചു. ഒരു ഔദ്യോഗിക ചടങ്ങിന് ബിജെപി രാഷ്ട്രീയ നിറം നല്‍കുകയായിരുന്നുവെന്നും ഹൂഡ പറഞ്ഞു. ഇനിമുതല്‍ മോദിയുമായി വേദി പങ്കിടാന്‍ തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി.