ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്ത്

Posted on: August 19, 2014 6:33 pm | Last updated: August 19, 2014 at 6:35 pm

india_ap_mഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കഴിഞ്ഞ 40 വര്‍ഷത്തിനിടെയുള്ള ഏറ്റവും കനത്ത പരാജയം ഓവലില്‍ ഏറ്റുവാങ്ങിയതോടെ ആറ് പോയിന്റ് നഷ്ടത്തോടെയാണ് നാലാം സ്ഥാനത്തുനിന്നും അഞ്ചാം സ്ഥാനത്തേക്കുള്ള പടിയിറക്കം. ഇന്ത്യക്കെതിരെ മികച്ച വിജയം നേടിയ ഇംഗ്ലണ്ട് രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഇപ്പോള്‍ മൂന്നാം സ്ഥാനത്താണ്.ദക്ഷിണാഫ്രിക്ക പട്ടികയില്‍ ഒന്നാം സ്ഥാനത്തും ആസ്‌ട്രേലിയ രണ്ടാം സ്ഥാനത്തുമാണ് ഇപ്പോള്‍. ഇന്ത്യക്കും പാക്കിസ്ഥാനും തുല്യ പോയിന്റുകളാണ് ഉള്ളതെങ്കിലും ഡെസിമല്‍ പോയിന്റ് വ്യത്യാസത്തിലാണ് പാക്കിസ്ഥാനെ ആറാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഇന്ത്യ അഞ്ചാം സ്ഥാനം ഉറപ്പിച്ചത്.