Connect with us

Gulf

ആര്‍എസ്‌സി കലാലയങ്ങള്‍ക്കു തുടക്കമായി

Published

|

Last Updated

ആര്‍ എസ് സി കലാലയം ദേശീയോദ്ഘാടനം റാസല്‍ ഖൈമ കോളജ് ഓഫ് ഡെന്റല്‍
സയന്‍സസ് ഡീന്‍ ഡോ. മുഹമ്മദ് മുസ്തഹ്‌സന്‍ റഹ്മാന്‍ നിര്‍വഹിക്കുന്നു

ദുബൈ: വായനയാണു നമ്മെ യഥാര്‍ഥ മനുഷ്യരാക്കുന്നതെന്നു റാസല്‍ ഖൈമ കോളജ് ഓഫ് ഡെന്റല്‍ സയന്‍സസ് ഡീന്‍ ഡോ. മുഹമ്മദ് മുസ്തഹ്‌സന്‍ റഹ്മാന്‍ അഭിപ്രായപ്പെട്ടു. രിസാല സ്റ്റഡി സര്‍ക്കിള്‍ കലാലയത്തിന്റെ ദേശീയോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹിക മാധ്യമങ്ങളുടെ കടന്നുകയറ്റം വായനാശീലത്തില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസി മലയാളികളുടെ കലാ-സാഹിത്യ അഭിരുചികള്‍ പങ്കുവെക്കാനും അവയുടെ പരിപോഷണത്തിനുമായി ആര്‍ എസ് സി യൂനിറ്റ് തലങ്ങളില്‍ പ്രതി മാസം ഒരുക്കുന്ന പദ്ധതിയാണ് കലാലയം.
നൈസര്‍ഗിക ശേഷികളെ സമൂഹത്തിനു ഉപയുക്തമാകുന്ന രീതിയില്‍ പ്രയാഗിക്കാനും കലയും സാഹിത്യവും സംവാദങ്ങളും പ്രവാസലോകത്ത് പ്രോത്സാഹിപ്പിക്കപ്പെടുകയുമാണ് ആര്‍ എസ് സി കലാലയങ്ങള്‍ ലക്ഷ്യമാക്കുന്നത്.
ആര്‍ എസ് സി നാഷണല്‍ ചെയര്‍മാന്‍ അബ്ദുല്‍ ഹയ്യ് അഹ്‌സനി അധ്യക്ഷത വഹിച്ചു. കെ ശമീം കീനോട്ട് അവതരിപ്പിച്ചു. താജുദ്ദീന്‍ വെളിമുക്ക് പ്രഭാഷണം നടത്തി. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം വിദേശകാര്യ വിഭാഗം എക്‌സിക്യൂട്ടീവ് മോഹന്‍ കുമാര്‍, മീഡിയ വണ്‍ മിഡില്‍ ഈസ്റ്റ് ചീഫ് എം സി എ നാസര്‍, ഐ സി എഫ് ദുബൈ പ്രസിഡന്റ് മുസ്തഫ ദാരിമി വിളയൂര്‍ അഭിവാദ്യമര്‍പ്പിച്ചു. കെ എം അബ്ബാസിന്റെ ഫലസ്തീന്‍ പ്രമേയമാക്കിയ കഥയുടെ അവതരണം, കവിയരങ്ങ്, സര്‍ഗസാക്ഷ്യം ചുമര്‍മാഗസിന്‍, ഫോട്ടോ പ്രദര്‍ശനം എന്നിവയും ഒരുക്കി. ശരീഫ് കാരശ്ശേരി, എ കെ അബ്ദുല്‍ ഹക്കീം, സി എം എ ചേറൂര്‍, അബ്ദുറസാഖ് മാറഞ്ചേരി, കാസിം പുറത്തീല്‍, മുഹമ്മദ് കുഞ്ഞി സഖാഫി കണ്ണപുരം, സുലൈമാന്‍ കന്മനം, രാജന്‍ കൊളാവിപ്പാലം സംബന്ധിച്ചു. അഹ്മദ് ഷെറിന്‍ സ്വാഗതവും മുഹമ്മദലി ചാലില്‍ നന്ദിയും പറഞ്ഞു.

Latest