ബീഹാറില്‍ ട്രെയിന്‍ ഓട്ടോയിലിടിച്ച് 18 മരണം

Posted on: August 18, 2014 7:39 pm | Last updated: August 19, 2014 at 7:47 am

train accidentന്യൂഡല്‍ഹി: ട്രെയിന്‍ ഓട്ടോറിക്ഷയിലിടിച്ച് 18 പേര്‍ മരിച്ചു. ബീഹാറിലെ വെസ്റ്റ് ചംബരാന്‍ ജില്ലയിലെ സെംറ റെയില്‍വേ സ്റ്റേഷന് സമീപമാണ് ദുരന്തമുണ്ടായത്.  18 പേര്‍ മരിച്ചതായി ജില്ലാ മജിസ്ട്രെറ്റ് സ്ഥിരീകരിച്ചിട്ടുുണ്ട്.

ലെവല്‍ ക്രോസ് കടക്കുന്നതിനിടെ ഡെറാഡൂണ്‍ – ഖോരഘ്പൂര്‍ റാപ്തി ഗംഗ എക്‌സ്പ്രസ് ഓട്ടോയെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. കാവല്‍ക്കാരനുള്ള റെയില്‍വേ ലെവല്‍ ക്രോസിലാണ് ദുരന്തമുണ്ടായത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.