Connect with us

Kerala

എം എം ഹസ്സനെതിരെ അനില്‍ കുമാര്‍

Published

|

Last Updated

തിരുവനന്തപുരം: ബാര്‍ ലൈസന്‍സ് വിവാദത്തില്‍ എംഎം ഹസ്സന്റെ പ്രസ്താവനക്കെതിരെ കെ പി അനില്‍ കുമാര്‍. ആരെ സഹായിക്കാനാണ് ഹസ്സന്റെ പ്രസ്താവനയെന്ന് വ്യക്തമാക്കണമെന്ന് അനില്‍ കുമാര്‍ പറഞ്ഞു. പാര്‍ട്ടിയുടെ പിന്തുണ ആര്‍ക്കെന്ന് പറയാന്‍ കെപിസിസി ഹസ്സനെ ചുമതലപ്പെടുത്തിയിട്ടില്ല. ഹസ്സന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നും അനില്‍ കുമാര്‍ പറഞ്ഞു.
ബാര്‍ വിഷയത്തില്‍ പാര്‍ട്ടി പിന്തുണ മുഖ്യമന്ത്രിക്കാണെന്ന് ഹസ്സന്‍ രാവിലെ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് ഐ ഗ്രൂപ്പ് നേതാവായ കെ പി അനില്‍കുമാര്‍ രംഗത്തെത്തിയത്.