Ongoing News
ബാര്‍ ലൈസന്‍സ്: മുഖ്യമന്ത്രിയെ പിന്തുണച്ച് എം എം ഹസ്സന്‍
 
		
      																					
              
              
            തിരുവനന്തപുരം: ബാര്‍ ലൈസന്‍സ് വിവാദത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കെ പി സി സി വൈസ് പ്രസിഡന്റ് എം എം ഹസ്സന്റെ പിന്തുണ. മുഖ്യമന്ത്രിയുടേത് പ്രായോഗിക നിലപാടാണെന്നും അതിനാണ് പാര്‍ട്ടിയുടെ പിന്തുണയെന്നും ഹസ്സന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ബാര്‍ ലൈസന്‍സ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ അഭിപ്രായ ഭിന്നതയുണ്ട്. അഡ്വക്കറ്റ് ജനറല്‍ കോടതിയില്‍ പറഞ്ഞത് സര്‍ക്കാറിന്റെ നിലപാടാണ്. ബാര്‍ വിഷയത്തില്‍ കോടതിയെക്കൊണ്ട് പറയിപ്പിച്ചെന്ന സുധീരന്റെ നിലപാടിനോട് യോജിപ്പില്ല. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന് ഒറ്റക്ക് തീരുമാനമെടുക്കാനാവില്ല. സര്‍ക്കാര്‍ പാര്‍ട്ടി ഏകോപന സമിതിയാണ് പ്രശ്‌നത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടതെന്നും ഹസ്സന്‍ പറഞ്ഞു.
    ---- facebook comment plugin here -----						
  
  			

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          
