ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്ന് വീണ്ടും മോഹന്‍ ഭഗവത്

Posted on: August 18, 2014 11:46 am | Last updated: August 19, 2014 at 1:00 am

mohan bhagavathമുംബൈ: ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്ന് വീണ്ടും ആര്‍ എസ് എസ് തലവന്‍ മോഹന്‍ ഭഗവത്. വിശ്വ ഹിന്ദു പരിഷത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് മോഹന്‍ ഭഗവത് വിവാദ പ്രസ്താവന നടത്തിയത്. അടുത്ത അഞ്ച് വര്‍ഷം ഹിന്ദുക്കള്‍ക്കിടയില്‍ സമത്വം കൊണ്ടുവരാന്‍ പരിശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എല്ലാ ഹിന്ദുക്കളും ഒരേ സ്ഥലത്ത് നിന്ന് വെള്ളം കുടിക്കുകയും ഒരേ സ്ഥലത്ത് പ്രാര്‍ത്ഥിക്കുകയും മരിച്ചാല്‍ ഒരേ സ്ഥലത്ത് മറവും ചെയ്യുകയും വേണമെന്നും മോഹന്‍ ഭഗവത് പറഞ്ഞു. ഇന്ത്യക്കാരെല്ലാം ഹിന്ദുക്കളെന്ന് അറിയപ്പെടണമെന്ന് നേരത്തെ മോഹന്‍ ഭഗവത് പറഞ്ഞിരുന്നു.