പെരുമാട്ടി ആദിവാസി കോളനിയില്‍ കുടിവെള്ളമില്ലെന്ന് സര്‍വേ

Posted on: August 18, 2014 10:14 am | Last updated: August 18, 2014 at 10:14 am

water-conservationചിറ്റൂര്‍:ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പെരുമാട്ടി ആദിവാസി കോളനികളില്‍ നടത്തിയ സര്‍വേയില്‍ കുടിവെള്ളവും കക്കൂസുമില്ലാതെ കോളനിവാസികള്‍ ദുരിതത്തിലാണെന്ന് കണ്ടത്തെി.
ഇ എം എസ് കോളനിയിലാണ് ആദ്യ തെളിവെടുപ്പ് നടന്നത്. കോളനിയിലെ 105 വീടുകളില്‍ 59ഉം ആദിവാസികളുടേതാണ്. ഇവരുടെ വീടുകളില്‍ കക്കൂസില്ലെന്നും മിക്ക കോളനികളിലും കുടിവെള്ള ക്ഷാമം രൂക്ഷമാണെന്നും കണ്ടത്തെി. പഞ്ചായത്തിന്റെ ജലസ്രോതസ്സുകളെല്ലാം തെങ്ങിന്‍ തോപ്പുടമകളാണ് ഉപയോഗിക്കുന്നത്.
തൊഴിലുറപ്പ് പദ്ധതി എന്താണെന്നറിയാതെ സ്ത്രീകള്‍ തൊഴില്‍രഹിതരായി കഷ്ടപ്പെടുകയാണ്. കോളനി മേഖലകളില്‍ കുടുംബശ്രീ യൂനിറ്റുകള്‍ രൂപവത്കരിച്ചിട്ടില്ല.
സ്ത്രീ തൊഴിലാളികള്‍ക്ക് 100 രൂപ മാത്രമാണ് കൂലി. കോളനികളില്‍ ഏഴുപേര്‍ക്ക് കുഷ്ഠവും ക്ഷയവും കുട്ടികളില്‍ പോഷകാഹാര കുറവ് മൂലമുള്ള രോഗങ്ങളുമുണ്ടെന്ന് കണ്ടത്തെി. മദ്യവിപത്തിനെതിരായ ബേധവത്കരണം കോളനിയില്‍ നടന്നിട്ടില്‌ളെന്നും സര്‍വേയില്‍ തെളിഞ്ഞു. മദ്യം വീട്ടില്‍ കൊണ്ടുവരുന്ന കുടുംബനാഥന്‍ ഭാര്യക്ക് നല്‍കുന്നതും ഇവിടങ്ങളില്‍ സാധാരണമാണ്.
കൂത്താടികള്‍ നിറഞ്ഞ വീപ്പകളില്‍ നിറച്ച കുടിവെള്ളമാണ് ആഹാരം പാകം ചെയ്യാന്‍ ഉപയോഗിക്കുന്നതെന്നും കണ്ടത്തെി.
ഇ എം എസ് കോളനിയില്‍ തുറന്ന വീപ്പകളിലെ കുടിവെള്ളത്തില്‍ കാണപ്പെട്ട കൂത്താടികളെ ആരോഗ്യവകുപ്പ് സംഘം ഒഴുക്കിക്കളഞ്ഞു.
ഡെപ്യൂട്ടി ഡി എം ഒ ഡോ പ്രഭുദാസിന്റെ നേതൃത്വത്തില്‍ സംഘങ്ങളായി തിരിഞ്ഞാണ് കോളനികളില്‍ സര്‍വേ നടത്തിയത്.
കലക്ടര്‍ കെ രാമചന്ദ്രന്റെ നിര്‍ദേശപ്രകാരമായിരുന്നു സര്‍വേ. മഹിളാ അസോസിയേഷന്‍, ആരോഗ്യ പ്രവര്‍ത്തകര്‍, അങ്കണവാടി ജീവനക്കാര്‍, ശാസ്ത്രസാഹിത്യ പരിഷത്ത് യുവവേദി, ആശാവര്‍ക്കര്‍മാര്‍ എന്നിവരോടൊപ്പം പഞ്ചായത്ത് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസര്‍മാരും ട്രൈബല്‍ പ്രമോട്ടര്‍മാരും അകത്തത്തേറ എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥികളും പങ്കെടുത്തു.