ന്യൂനപക്ഷ പ്രീണനം നടന്നിട്ടില്ല: വയലാര്‍ രവി

Posted on: August 17, 2014 5:14 pm | Last updated: August 18, 2014 at 6:52 am

vayalar ravibതിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്കു കാരണം ന്യൂനപക്ഷ പ്രീണനമല്ലെന്ന് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വയലാര്‍ രവി. ന്യൂനപക്ഷ പ്രീണനം ഉണ്ടായിട്ടില്ല. ഹിന്ദുത്വത്തിന്റെ കള്ളിക്കയറ്റം ചെറുക്കാനാകാത്തതാണ് തോല്‍വിക്കു കാരണമെന്നും വയലാര്‍ രവി പറഞ്ഞു.

മന്ത്രിസഭ പുന:സംഘടിപ്പിക്കുന്നില്ലെങ്കില്‍ അനാവശ്യ ചര്‍ച്ചകള്‍ ഒഴിവാക്കണമെന്നും വയലാര്‍ രവി പറഞ്ഞു.
ന്യൂനപക്ഷ പ്രീണനമാണ് തെരഞ്ഞെടുപ്പ് തോല്‍വിക്കു കാരണമെന്ന് ആന്റണി സമിതിയുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു വയലാര്‍ രവി.