തച്ചണ്ണയിലെ മഹല്ല് മധ്യസ്ഥന്റെ അറസ്റ്റ്; എസ് വൈ എസ് പ്രതിഷേധിച്ചു

Posted on: August 17, 2014 10:49 am | Last updated: August 17, 2014 at 10:49 am

sysFLAGമലപ്പുറം: ഊര്‍ങ്ങാട്ടീരി തച്ചണ്ണ മഹല്ലില്‍ വഖ്ഫ് സ്വത്തുക്കള്‍ തട്ടിയെടുത്തവര്‍ക്കെതിരെ നിലപാടെടുത്തതിന്റെ പേരില്‍ കള്ളക്കേസില്‍ കുടുക്കി മഹല്ല് കമ്മിറ്റി മധ്യസ്ഥനെ അറസ്റ്റ് ചെയ്ത പോലീസ് നടപടിയില്‍ എസ് വൈ എസ് ജില്ലാ സെക്രട്ടേറിയറ്റ് യോഗം പ്രതിഷേധിച്ചു.
തച്ചണ്ണ മഹല്ലിലെ ഏകപക്ഷീയമായ പോലീസ് നടപടി തുടരുന്ന പക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികളുമായി എസ് വൈ എസ് മുന്നോട്ടു പോകും. നഷ്പക്ഷമായ അന്വേഷണവും നടപടിയും ഉറപ്പു നല്‍കിയ പോലീസ് ഉദ്യോഗസ്ഥര്‍ രാഷ്ട്രീയക്കാരുടെ ചട്ടുകമായി പ്രവര്‍ത്തിക്കുന്നത് നിര്‍ഭാഗ്യകരമാണ്.
സമാധാന സ്‌നേഹികളായ സുന്നി സംഘടനകളുടെ ക്ഷമ പരീക്ഷിക്കുന്ന നടപടിയില്‍ നിന്ന് പോലീസ് പിന്‍മാറണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ചു. വണ്ടൂര്‍ അബ്ദുര്‍റഹിമാന്‍ ഫൈസി, ഊരകം അബ്ദുര്‍റഹിമാന്‍ സഖാഫി, അലവിക്കുട്ടി ഫൈസി എടക്കര, അലവി സഖാഫി കൊളത്തൂര്‍, മുസ്തഫ കോഡൂര്‍, അലവി പുതുപറമ്പ്, ജമാല്‍ കരുളായി, അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍, മുഹമ്മദ് ഇബ്‌റാഹീം പ്രസംഗിച്ചു.