വീട് കുത്തിത്തുറന്ന് അഞ്ച് പവന്‍ സ്വര്‍ണാഭരണവും പണവും കവര്‍ന്നു

Posted on: August 17, 2014 10:09 am | Last updated: August 17, 2014 at 10:09 am

robberതാമരശ്ശേരി: പൂനൂരില്‍ വീട് കുത്തിത്തുറന്ന് സ്വര്‍ണാഭരണവും പണവും അപഹരിച്ചു. അവേലം ചീയാര്‍ മണ്ണില്‍ ഹുസ്സയിന്‍ ഹാജിയുടെ വീട്ടിലാണ് മോഷണം നടന്നത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. വീട്ടുകാര്‍ ബന്ധുവീട്ടില്‍ പോയസമയത്ത് മുന്‍വശത്തെ വാതിലിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. കിടപ്പു മുറികളുടെയും അലമാരകളുടെയും പൂട്ടുകള്‍ തകര്‍ത്ത നിലയിലാണ്. അലമാരയില്‍ സൂക്ഷിച്ച അഞ്ചര പവന്‍ സ്വര്‍ണാഭരണങ്ങളും ഇരുപതിനായിരം രൂപയുമാണ് അപഹരിച്ചത്. തലേദിവസമാണ് ഇവര്‍ക്ക് വിദേശത്തു നിന്നും അയച്ച പണം ലഭിച്ചത്. ഇത് അറിയാവുന്നവരാകാം മോഷണത്തിന് പിന്നിലെന്നാണ് സംശയം.
താമരശ്ശേരി സി ഐ. എം ഡി സുനിലിന്റെ നേതൃത്വത്തില്‍ പോലീസും വടകരയില്‍ നിന്നും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.