ജമ്മുവില്‍ തീവ്രവാദി ആക്രമണം: രണ്ട് ബി എസ് എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

Posted on: August 16, 2014 5:00 pm | Last updated: August 16, 2014 at 5:01 pm

BSFശ്രീനഗര്‍: ജമ്മു കാശ്മീരില്‍ തീവ്രവാദി ആക്രമണത്തില്‍ രണ്ട് ബി എസ് എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. അവന്തിപുര ഐ എ എഫ് വ്യോമതാവളത്തിന് സമീപത്ത് വെച്ച് ജവാന്മാര്‍ സഞ്ചരിച്ച വാഹനം ആക്രമിക്കപ്പെടുകയായിരുന്നു. ബി എസ് എഫിന്റെ 165ാം ബറ്റാലിയന്‍ ജി കമ്പനി ജവാന്മാരാണ് കൊല്ലപ്പെട്ടത്. നാല് ജവാന്മാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സംഭവം നടന്ന ഉടന്‍ തന്നെ മറ്റു ബി എസ് എഫ് ജവാന്മാര്‍ തിരിച്ചുവെടിവെച്ചെങ്കിലും തീവ്രവാദികള്‍ രക്ഷപ്പെട്ടു.