ലാന്‍ഡിംഗിനിടെ എയര്‍ എന്ത്യ വിമാനത്തിന്റെ ടയര്‍ പൊട്ടി

Posted on: August 16, 2014 1:50 pm | Last updated: August 17, 2014 at 12:50 am

air-india-wi-fi-serviceതിരുവനന്തപുരം: വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എയര്‍ ഇന്ത്യ വിമാനത്തിന്റെ ടയര്‍ പൊട്ടി. മാലിദ്വീപില്‍ നിന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ എയര്‍ ഇന്ത്യയുടെ എ ഐ 264 വിമാനത്തിന്റെ പിന്‍ചക്രങ്ങളില്‍ ഒന്നാണ് പൊട്ടിയത്. ഇതേ തുടര്‍ന്ന് വിമാനം റണ്‍വേയില്‍ കുടങ്ങി. 154 യാത്രക്കാരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്.

ടയറിന് തകരാറുണ്ടെന്ന് പൈലറ്റ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതനുസരിച്ച് അഗ്നിശമന സേന അടക്കമുള്ള എല്ലാ സംവിധാനങ്ങളും വിമാനത്താവളത്തില്‍ സജ്ജമാക്കിയിരുന്നു.