പൂട്ടിയ ബാറുകള്‍ തുറക്കരുത്; മുസ്‌ലിംലീഗ്

Posted on: August 15, 2014 12:14 pm | Last updated: August 16, 2014 at 6:59 pm

kpa-majeed1മലപ്പുറം: പൂട്ടിയബാറുകള്‍ തുറക്കരുതെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ്.ആര് വിട്ടുവീഴ്ച ചെയ്താലും ലീഗ് നിലപാട് അതുതന്നെയാണെന്നും കെപിഎ മജീദ് പറഞ്ഞു.
ജനവികാരം പരിഗണിച്ചില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാരിനും യുപിഎ സര്‍ക്കാരിന്റെ അനുഭവമുണ്ടാകുമെന്ന് കെപിസിസ പ്രസിഡന്റ് വിഎം സുധീരന്‍ പറഞ്ഞു. സ്ഥാപിത താല്‍പര്യമല്ല കണക്കിലെടുക്കേണ്ടതെന്നും ജനതാല്‍പര്യമാണ് മാനിക്കേണ്ടതെന്നും സുധീരന്‍ പറഞ്ഞു. തിരുവനനന്തപുരത്ത് കെപിസിസി ആസ്ഥാനത്ത് നടന്ന ഒരു പൊതു പരുപാടിയിലാണ് സുധീരന്‍ സര്‍ക്കാരിനെതിരെ വീണ്ടും ആഞ്ഞടിച്ചത്. അതേസമയം വി എം സുധീരന്‍ പറയുന്നത് അവസാന വാക്കല്ലെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.