Connect with us

Kasargod

അനധികൃത മണല്‍ കടത്ത് കേസില്‍ മിനിലോറി ഡ്രൈവര്‍ക്ക് പിഴ; ഉടമയ്ക്ക് അറസ്റ്റ് വാറണ്ട്

Published

|

Last Updated

കാഞ്ഞങ്ങാട്: അനധികൃതമായി മണല്‍ കടത്തിയ കേസില്‍ പ്രതിയായ മിനിലോറി ഡ്രൈവറെ കോടതി പിഴയടക്കാന്‍ ശിക്ഷിച്ചു. ചിറ്റാരിക്കാല്‍ കമ്പല്ലൂരിലെ പടിഞ്ഞാറെതിലെ പി എസ് സുമേഷിനെയാണ് (26) ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതി പത്തായിരം രൂപ പിഴയടക്കാന്‍ ശിക്ഷിച്ചത്.
കേസിലെ രണ്ടാം പ്രതിയും മിനിലോറി ഉടമയുമായ കമ്പല്ലൂര്‍ അമ്പേച്ചാലിലെ കെ എസ് ധനില്‍കുമാറിനെ (23) വിചാരണ വേളയില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. 2014 ജനുവരി 15 ന് വൈകുന്നേരം ചിറ്റാരിക്കാല്‍ അമ്പേച്ചാലില്‍ വാഹന പരിശോധന നടത്തുകയായിരുന്ന പോലീസ് സുമേഷ് ഓടിച്ചു വരികയായിരുന്ന കെ എല്‍ 13 ഡി 249 നമ്പര്‍ മിനിലോറി പരിശോധിച്ചപ്പോഴാണ് അനധികൃതമായി മണല്‍കടത്തുകയാണെന്ന് വ്യക്തമായത്.
സുമേഷിനെ പോലീസ് ചോദ്യം ചെയ്തപ്പോള്‍ ഉടമ ധനില്‍കുമാറിന്റെ നിര്‍ദേശ പ്രകാരമാണ് മണല്‍കടത്തുന്നതെന്ന് സുമേഷ് മൊഴി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് സുമേഷിനെ ഒന്നാം പ്രതിയാക്കിയും ധനില്‍കുമാറിനെ രണ്ടാം പ്രതിയാക്കിയും ചിറ്റാരിക്കാല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയാണുണ്ടായത്.

---- facebook comment plugin here -----

Latest