Connect with us

Kasargod

തൊഴിലുറപ്പ് പദ്ധതി: എന്‍ ആര്‍ ഇ വര്‍ക്കേഴ്‌സ് നഗരസഭാധ്യക്ഷക്ക് നിവേദനം നല്‍കി

Published

|

Last Updated

നീലേശ്വരം: ജോലി അല്ലെങ്കില്‍ കൂലി എന്ന മുദ്രാവാക്യമുയര്‍ത്തി എന്‍ ആര്‍ ഇ വര്‍ക്കേഴ്‌സ് യൂണിയന്‍ നീലേശ്വരം മുനിസിപ്പല്‍ കമ്മിറ്റി നേതൃത്വത്തില്‍ നഗരസഭാ അധ്യക്ഷക്ക് നിവേദനം നല്‍കി. ഇതോടെ തൊഴില്‍ ലഭിക്കുന്നതിനുള്ള ആയിരത്തില്‍പരം അപേക്ഷകളും നഗരസഭാ സെക്രട്ടറിക്ക് കൈമാറി.
പരിഷ്‌കരിച്ച തൊഴിലുറപ്പ് പദ്ധതി പ്രകാരം നഗരസഭകളില്‍ പ്രത്യേക മാനദണ്ഡം ഉണ്ടാക്കിയിരുന്നു. ഇതുപ്രകാരം ഒരു വര്‍ഷത്തേക്കുള്ള കൂലി ഇനത്തില്‍ നഗരസഭക്ക് ലഭിക്കുകയും ചെയ്തു. എന്നാല്‍ ഇത് ചിലവഴിക്കുന്നകിന് ഡി പി സി അംഗീകാരം ലഭിച്ചിട്ടില്ല. നഗരസഭകളില്‍ മതിയായ അപേക്ഷകരില്ല എന്ന കാരണമാണ് സര്‍ക്കാര്‍ പറയുന്നത്. ഇത് പരിഹരിക്കാനാണ് എന്‍ ആര്‍ ഇ വര്‍ക്കേഴ്‌സ് യൂണിയന്റെ നേതൃത്വത്തില്‍ കൂട്ട അപേക്ഷ നല്‍കിയത്.
നഗരസഭക്ക് ലഭിച്ച പണം ചിലവഴിക്കുന്ന കാര്യത്തിലെ സാങ്കേതികത്വം ചെയര്‍പേഴ്‌സണ്‍ വി ഗൗരി നിവേദകസംഘത്തെ അറിയിച്ചു.
ഏരിയാ സെക്രട്ടറി കെ വി ദാമോദരന്റെ നേതൃത്വത്തിലാണ് തൊഴിലാളികള്‍ ചെയര്‍പേഴ്‌സണ് നിവേദനം നല്‍കിയത്. ജോയിന്റ് സെക്രട്ടറി വി കുഞ്ഞിരാമന്‍, ഭാരവാഹികളായ ടി ചോയ്യമ്പു, പി വാസന്തി, കൗണ്‍സിലര്‍മാരായ എം സത്യന്‍, പി വി പവിത്രന്‍, കെ കാര്‍ത്യായനി, ടി കെ രാജ എന്നിവരും നിവേദകസംഘത്തിലുണ്ടായിരുന്നു.