പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

Posted on: August 15, 2014 9:09 am | Last updated: August 15, 2014 at 9:09 am

വടകര: പതിനാലുകാരിയെ പീഡിപ്പിച്ച് എന്ന പരാതിയില്‍ മൂന്ന് പേര്‍ അറസ്റ്റില്‍.
കോട്ടപ്പള്ളി തയ്യില്‍ മീത്തല്‍ ടി എം ദാമു (56), മേമുണ്ട താഴെ കുനിങ്ങാടന്‍ കണ്ടി ടി കെ കരുണന്‍ (48), ചെമ്മരത്തൂര്‍ മീങ്കണ്ടി താഴ കിഴക്കയില്‍ ശ്രീധരക്കുറുപ്പ് (64) എന്നിവരെയാണ് വടകര സി ഐ സജു കെ എബ്രഹാം അറസ്റ്റ് ചെയ്തത്. പ്രതികളെ കോഴിക്കോട്് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി റിമാന്‍ഡ് ചെയ്തു.
മേമുണ്ട ഹൈസ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ് രണ്ട് വര്‍ഷത്തോളം പല സ്ഥലങ്ങളിലായി പീഡിപ്പിക്കപ്പെട്ടത്. ശ്രീധരക്കുറുപ്പ് ജോലി ചെയ്യുന്ന മേമുണ്ടയിലെ കൃഷ്ണ ഹോട്ടലിന്റെ പിന്‍ഭാഗത്ത് വെച്ചും ഒഴിഞ്ഞ പറമ്പില്‍ വെച്ചും പീഡിപ്പിച്ചതായി വിദ്യാര്‍ഥിനി പോലീസില്‍ മൊഴി നല്‍കി.
പ്രതികളിലൊരാളായ ഓട്ടോ ഡ്രൈവര്‍ക്കൊപ്പം കുട്ടിയെ അധ്യാപകന്‍ കണ്ടതിനെ തുടര്‍ന്ന് വിദ്യാര്‍ഥിനിയെ സ്‌കൂളില്‍ നിന്ന് പുറത്താക്കാല്‍ തീരുമാനിച്ചതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്.
തുടര്‍ന്ന് രക്ഷിതാവും കുട്ടിയും ചേര്‍ന്ന് വടകര പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
മജീഷ്യനായ ദാമു ചില സംഘടനകള്‍ക്ക് വേണ്ടി മാജിക് പരിശീലിപ്പിക്കാറുണ്ട്. പീഡന വിവരം സ്‌കൂള്‍ അധികൃതര്‍ അറിഞ്ഞിട്ടും പോലീസിനെ അറിയിക്കാത്തത് ഗുരുതരമായ വീഴ്ചയാണെന്ന് പോലീസ് പറഞ്ഞു.